ഗുരുപാദപീഠം വാർഷിക സമ്മേളനം ഫെബ്രു. 17 ന്


ഗുരുപാദപീഠം വാർഷിക സമ്മേളനം ഫെബ്രു. 17 ന്
ad
ad
ad

മുളക്കുഴ: ഗുരുപാദപീഠത്തിന്റെ 4- മത് വാർഷിക സമ്മേളനം ഫെബ്രുവരി 17 ചൊവ്വാഴ്ച10 ന് മുളക്കുഴ ദി ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. കോവിഡ് കാലത്തിനു മുൻപ് ആരംഭിച്ച ഗുരുപാദപീഠം എന്ന കൂട്ടായ്മ പിന്നീട് സൂം പ്ലാറ്റ്ഫോമിലൂടെ ക്രമീകൃതമായി തുടരുന്നു. 245 ആഴ്ചകളിലായി എല്ലാ തിങ്കളാഴ്ചകളിലും ഓൺലൈനിലൂടെ ഗുരുപാദപീഠം കൂട്ടായ്മ മുടങ്ങാതെ നടത്തപ്പെട്ടു. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക കൗൺസിലിംഗ് ക്ലാസുകൾ, കരിയർ ഗൈഡൻസ് പ്രോഗ്രാം, പേരന്റിങ് ക്ലാസുകൾ, റിവൈവൽ മീറ്റിംഗ് തുടങ്ങിയ പ്രോഗ്രാമുകളും ഗുരുപാദപീഠം സംഘടിപ്പിച്ചിട്ടുണ്ട്.

ad
ad
ad

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 50 പേർ ഈ പ്രോഗ്രാമിൽ മുടങ്ങാതെ സംബന്ധിക്കുന്നു. അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു.

വിവരങ്ങൾക്ക് : പാസ്റ്റർ സജി ഡാനിയൽ - +91 98956 11108

Advt