പിവൈപിഎ കോട്ടയം മേഖല പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 3ന് ഐപിസി തിയോളജിക്കൽ സെമിനാരിയിൽ

പിവൈപിഎ കോട്ടയം മേഖല പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 3ന് ഐപിസി തിയോളജിക്കൽ സെമിനാരിയിൽ

കോട്ടയം: കോട്ടയം മേഖല പിവൈപിഎ പുതിയ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 3 ഞായറാഴ്ച വൈകുന്നേരം 5നു ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടക്കും. കോട്ടയം മേഖല പ്രസിഡണ്ട് പാസ്റ്റർ പി.എ. മാത്യു പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും.  സഭയുടെ സംസ്ഥാന ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് അനുഗ്രഹപ്രഭാഷണം നടത്തും. പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കും. സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന മ്യൂസിക് നൈറ്റിൽ പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ പി വൈ പി എ മേഖലാ കൊയർ  നേതൃത്വം നൽകും.

വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മേഖല പബ്ലിക്കേഷനായ Youth Enrich പ്രകാശനവും, ആദ്യ പ്രോജക്ട് വിതരണവും നടക്കും. മേഖലയിലെ എല്ലാ സെൻറർ ശുശ്രൂഷകൻമാരെയും ആദരിക്കും.

ജനറൽ &സ്റ്റേറ്റ് -പ്രെസ്ബറ്ററി & കൗൺസിൽ അംഗങ്ങൾ, പുത്രിയാ സംഘടന ഭാരവാഹികൾ, പൊതു പ്രവർത്തകർ യോഗത്തിൽ സംബന്ധിക്കും. 

മേഖല ഉപദേശ സമിതി അംഗങ്ങളായ പാസ്റ്റർ ഷാൻസ് ബേബി, ഇവാ. ജോഷി ജോസഫ് സാം എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

 യോഗത്തിൽ മേഖലാ പ്രസിഡണ്ട്  സാം പ്രസാദ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡണ്ട് മാരായ ഫിലിപ്പ് ജെയിംസ്, ബിജിൽ ജോർജി ചെറിയാൻ സെക്രട്ടറി ജിബിൻ ജെയിംസ് ജോയിന്റ് സെക്രട്ടറി  ജുബിൻ സി. കുരിയൻ, ബ്രദർ ബിബിൻ വർഗീസ് ട്രഷറർ ജെസ്സാൻ ജോർജ് പബ്ലിസിറ്റി കൺവീനർ, പോൾസൺ സ്കറിയ എന്നിവർ നേതൃത്വം നൽകും.