ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസിനു അനുഗ്രഹ സമാപ്തി

ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസിനു അനുഗ്രഹ സമാപ്തി

പത്താൻകോട്ട് / സുന്ദർനഗർപത്താൻകോട്ട് / സുന്ദർനഗർ:  ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസുകൾ 2025 ഒക്ടോബർ മാസത്തിൽ രണ്ട് ഘട്ടങ്ങളിലായി അനുഗ്രഹകരമായി നടന്നു.

ഒന്നാം ഘട്ട സമ്മേളനം ഒക്ടോബർ 23, 24 തീയതികളിൽ പത്താൻകോട്ടുള്ള ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് ആസ്ഥാനത്ത് നടന്നു. പഞ്ചാബ് സ്റ്റേറ്റിലെയും ഹിമാചൽ പ്രദേശിലെ കാങ്ങ്ര ജില്ലയിലെയും പാസ്റ്റർമാർ പങ്കെടുത്ത  സമ്മേളനത്തിൽ ദൈവവചന ശുശ്രൂഷകൾക്ക്‌ ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് പ്രസിഡന്റ്‌ റവ. ഡോ. ടൈറ്റസ് ഈപ്പൻ, ഐപിസി മുൻ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോൺ, ഏരിയാ മിനിസ്റ്റർ പാസ്റ്റർ ബെന്നി തോമസ് (എറണാകുളം) നേതൃത്വം നൽകി. സമ്മേളനത്തിന്റെ നേതൃത്വം പാസ്റ്റർ എം.എം. ജോൺ (വൈസ് പ്രസിഡന്റ്‌)യും പാസ്റ്റർ റോജൻ കെ. ജേക്കബ് (സെക്രട്ടറി)യും വഹിച്ചു. പാസ്റ്റർ അജയ് കുമാർ (ജോയിന്റ് സെക്രട്ടറി), ബ്രദർ അശ്വനി കുമാർ (ട്രഷറർ), ഇവാഞ്ചലിസ്റ്റ് അലക്‌സ് എസ്. ജോൺ (ഓഫീസ് മാനേജർ) എന്നിവർ സമ്മേളന ഏകോപനം നിർവഹിച്ചു.

രണ്ടാം ഘട്ട കോൺഫറൻസ് ഒക്ടോബർ 29, 30 തീയതികളിൽ മണ്ടിയിലെ ഈ.സി.ഐ സഭയിൽ നടന്നു. കുളു, മണ്ടി, ഷിംല, കിന്നൗർ, സോളൻ, ഹമീർപൂർ, സിർമൗർ, ബിലാസ്പുർ എന്നീ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാരും ശുശ്രൂഷകരും പങ്കെടുത്തു. ഈ സമ്മേളനത്തിൽ ദൈവവചനം ശുശ്രൂഷകൾക്ക് റവ. ഡോ. ടൈറ്റസ് ഈപ്പനും പാസ്റ്റർ റോജൻ കെ. ജേക്കബും നേതൃത്വം നൽകി.  സംഗീത ശുശ്രുഷകൾ പാസ്റ്റർ കമലേഷ് നെഗി (റാംപൂർ)യും സംഘവും നയിച്ചു. സമ്മേളന ഏകോപനം പാസ്റ്റർ രാജ് കുമാർ (മണ്ടി)യും പാസ്റ്റർ സണ്ണി ജോർജ് (മണ്ടി ജില്ലാ പാസ്റ്റർ) നിർവഹിച്ചു.

Advt.