അവസാനത്തെ ആണി
കവിത
അവസാനത്തെ ആണി
സജി പീച്ചി
വർഗീയതയുടെ
വിഷപ്പുകയാണിവിടെ വമിക്കുന്നത്....
ഫണം വിടർത്തിയാടുന്ന
വിഷസർപ്പങ്ങളിവിടെ
വിഹരിക്കുന്നു...
ശിൽക്കാര
ശബ്ദങ്ങൾ കേൾക്കുന്നു...!
ഭീകര ശോക നിമിഷങ്ങളിൽ
സകലവുമെതിരായ് ഭവിക്കുകയോ..?
പാർശ്വവൽക്കരിക്കപ്പെട്ട
പാതിരിമാരുടെ
ദീനരോധന ശബ്ദം
ദിഗന്തങ്ങളിൽ
പെരുമ്പറ നാദമായ്
മുഴങ്ങീടുന്നു...
നിത്യ ജീവന്റെ വചനമുരച്ച്
ജീവിതം ചൈതന്യമാക്കാനൊരു
മ്പെടുന്നോർക്കാണിന്ന് മരണം....!
മാരകായുധം പേറിയ
കൊടും ക്രൂരൻമാരിവിടെ
നഗരം വാഴുന്നു.
പീഡനതാഡന ക്രീയകളാൽ
സുവിശേഷകരെയരിഞ്ഞു വീഴ്ത്തുന്നു.
മരിക്കുന്നോരാരെന്നറിയില്ല..
സംഖ്യയറിയില്ല
അനാഥത്വം പേറിയ
തലമുറയെയറിയില്ല
ആശ്രിതരെയോർക്കില്ല.
അഗതികൾ
ക്രൂശിൽ തറയ്ക്കപ്പെടുന്നു.
നീതി പീഠങ്ങളിലിന്നാശങ്ക മാത്രം..!
നിഷ്ക്രീയരാകുന്നു ഭരണ വർഗ്ഗങ്ങൾ..!!!
നിരപരാധികൾക്ക്
നീതി നിഷേധം....!
പീഡന താഡന നാടകങ്ങൾ...!
അസഹിഷ്ണുതയെങ്ങും വ്യാപരിക്കുന്നു..
തസ്‌ക്കാരന്മാരിന്നു
നാടുവാഴുന്നു.
കന്യാസ്ത്രീകൾക്ക് യാത്രാവിലക്കുകൾ
അന്യായാരോപണങ്ങൾ ചാർത്തി
ജാമ്യമില്ലാ വകുപ്പുകളുണ്ടാക്കി
നിർദ്ദാക്ഷണ്യം
തുറുങ്കിലടക്കുന്നു.
ആർക്കുണ്ടിവിടെ മതസ്വാതന്ത്ര്യം.?
ന്യൂന പക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ
രാഷ്ട്രീയ നേതാക്കൾ
കൈകഴുകി മാറുന്നു.
സുവിശേഷ ദീപ്തിയിൽ
ശോഭിച്ച ഗ്രാമങ്ങൾ
സുവിശേഷ
സത്യത്തിനെതിരു
നിൽക്കുന്നു
സത്യത്തെ നീതിയെ
കൽതുറുങ്കിലാക്കി
നിർവൃതിയണയുന്നോർ.
നിയമത്തെ
സ്വാർത്ഥതയ്ക്കായ് നെഞ്ചിലേറ്റുന്നോർ...!
കുറ്റമില്ലാത്ത രക്തത്തിനായിന്നും
വായ് പിളർക്കുന്നവർ...!
കൈകഴുകി മാറുന്ന
പീലാത്തോസുമാർ..!!
മുറവിളി കൂട്ടുന്ന
ഹെറോദേസുകൾ...!
അവസാന
ആണിയും ചേർത്തടിച്ച്
സത്യത്തെയിന്നും
ക്രൂശിക്കയാണവർ.
സത്യത്തെ മിഥ്യയായ് തീർക്കുകയാണവർ...!



