ലക്ഷ്യസ്ഥാനത്തെത്താൻ യേശുവിൻ പാത പിൻതുടരണം: റവ.ജോൺസൻ തരകൻ

ലക്ഷ്യസ്ഥാനത്തെത്താൻ യേശുവിൻ പാത പിൻതുടരണം: റവ.ജോൺസൻ തരകൻ

121-മത് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷനും ക്യാമ്പ് മീറ്റിംഗിനും അനുഗ്രഹീത തുടക്കം

എറണാകുളം: യേശുവിന്റെ പാതയിൽ നിന്നും ക്രൈസ്തവ നേതൃത്വങ്ങൾ വരെ മാറി സഞ്ചരിക്കുന്ന കാലത്തിലാണ് ദൈവജനമെന്നും എന്നാൽ ഒരു വിശ്വാസിക്ക് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നുണ്ടെങ്കിൽ യേശുവിൻ പാത പിൻപറ്റിയെങ്കിൽ മാത്രമേ കഴിയുകയുള്ളൂ എന്നും ചർച്ച് ഓഫ് ഗോഡ് കൌൺസിൽ പ്രസിഡന്റ്‌ റവ. ജോൺസൻ തരകൻ. ചർച്ച് ഓഫ് ഗോഡിന്റെ നൂറ്റിയിരുപത്തിയൊന്നാമത് ജനറൽ കൺവെൻഷനും ക്യാമ്പ് മീറ്റിംഗും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുവിൻ പാത എന്നതാണ് ഈ വർഷത്തെ തീം.

സെക്രട്ടറി റവ. സച്ചിദാനന്ദദാസ്  അധ്യക്ഷത വഹിക്കയും ട്രഷറാർ റവ. ഇ. പി. വർഗീസ് സ്വാഗതം അറിയിക്കയും ചെയ്തു.

മുൻ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ബ്രദർ വിൽ‌സൺ ചാർലി മുഖ്യവചന ശുശ്രഷ നിർവഹിച്ചു.

ജനുവരി 7-11 വരെയാണ് കൺവെൻഷൻ. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണി മുതൽ ഏഷ്യൻ ബൈബിൾ കോളേജിന്റെ ഗ്രാഡ്യുവേഷൻ സർവീസ് നടക്കും. തുടർദിനങ്ങളിൽ റവ. ജോൺസൻ തരകൻ, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ജോ തോമസ് തുടങ്ങിയവർ പ്രസംഗിക്കും.

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.