പി.വൈ.പി.എ സ്റ്റേറ്റ് ഓഫീസ് യൂത്ത് സെന്റർ കൂടുതൽ പ്രവർത്തന സജ്ജമാകുന്നു

പി.വൈ.പി.എ സ്റ്റേറ്റ് ഓഫീസ് യൂത്ത് സെന്റർ കൂടുതൽ പ്രവർത്തന സജ്ജമാകുന്നു

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ഓഫീസായ യൂത്ത് സെന്റർ കൂടുതൽ പ്രവർത്തന സജ്ജമാകുകയാണ്. ഓഫീസ് അസിസ്റ്റന്റായി കെസിയ കെ മുണ്ടിയപള്ളിയെ യൂത്ത് സെന്ററിൽ നിയമിച്ചു. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് നിയമന പ്രാർത്ഥന നടത്തി. ഐപിസി കേരള സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ് , ഓഫീസ് മാനേജർ സജി വർഗീസ് എന്നിവർ ആശസകൾ അറിയിച്ചു.

പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ മോൻസി മാമ്മൻ, ജസ്റ്റിൻ നെടുവേലിൽ, സന്ദീപ് വിളമ്പുകണ്ടം, ഷിബിൻ ഗിലെയാദ്, ജനറൽ കോർഡിനേറ്റർ ജോസി പ്ലാത്താനത് എന്നിവർ പങ്കെടുത്തു. 

തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്നും പ്രവർത്തന ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട്  4 വരെ പി.വൈ.പി.എ യുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഓഫീസ് നമ്പർ: +91 90726 61947 ,04692661947 

Advertisement