ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സെൻ്റർ കൺവൻഷൻ ജനു. 9 മുതൽ
ചെന്നൈ: ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് 30 വാർഷിക കൺവൻഷൻ ജനുവരി 9 മുതൽ 11 വരെ സാം മഹാൾ ഓഡിറ്റോറിയം, അമ്പത്തൂരിൽ നടക്കും. ഡിസ്ട്രിക്റ്റ് പ്രസിഡൻറ് പാസ്റ്റർ സാമുവേൽ സി. വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ. കെ. ജെ.തോമസ്, കുമളി മുഖ്യ പ്രഭാഷകനായിരിക്കും.
സെൻ്ററിലുള്ള സഭകളിലെ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
9,10 തീയതികളിൽ രാവിലെ പവർ കോൺഫറൻസ്, വൈകിട്ട് 6 മുതൽ പൊതുയോഗം, 9ന് ഉച്ചക്ക് 2.30 മുതൽ 4.30 വരെ വുമൺസ് ഫെല്ലോഷിപ്പ് 10ന് ഉച്ചക്ക് 2.30 മുതൽ 4.30 വരെ സണ്ടേസ്കൂൾ വാർഷികം എന്നിവയും 11ന് ഞായറാഴ്ച രാവിലെ 9 മുതൽ 1വരെ സംയുക്ത ആരാധനയും നടക്കും.

