ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ എറണാകുളം മേഖല ഒന്നാമത്! രണ്ടാം സ്ഥാനം തിരുവല്ലയും കൊട്ടാരക്കരയും
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന 2025 ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ എറണാകുളം മേഖല ഒന്നാമത്. രണ്ടാം സ്ഥാനം കൊട്ടാരക്കരയും തിരുവല്ലയും പങ്കുവച്ചു. മൂന്നാം സ്ഥാനം തിരുവനന്തര പുരത്തിനും കോട്ടയത്തിനും. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി.
വ്യക്തിഗത ചാമ്പ്യൻമാരായി :
സബ് ജൂനിയർ വിഭാഗത്തിൽ ഹനിറ്റാ റിഷോ ഫെയ്ത്ത് സിറ്റി, അലുവ, ജൂണിയർ വിഭാഗത്തിൽ സീയോൻ സാബു ജോർജ്ജ് കുന്നിക്കുഴി, പന്തളം ഇൻ്റർമീഡിയറ്റ് വിഭാഗത്തിൽ കൃപാ ബി. ജോയി പത്തനാപുരം എന്നിവർ ചാമ്പ്യന്മാരായി.
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.പി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, പാസ്റ്റർ ഷിജു മത്തായി, പാസ്റ്റർ മാത്യു ബേബി, ജോസഫ് മറ്റത്തുകാല, എന്നിവർ ആശംസകൾ അറിയിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാബു പി. ചാണ്ടി താലന്തു പരിശോധനാ കൺവീനറും ജിനോ വർഗ്ഗീസ് ജോ. കൺവീനറുമായിരുന്നു.


