ഡൽഹിയിൽ ഐക്യ ക്രൈസ്തവ സമ്മേളനം ഫെബ്രു. 18ന്

ഡൽഹിയിൽ ഐക്യ ക്രൈസ്തവ സമ്മേളനം ഫെബ്രു. 18ന്

ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ -അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈ സേഷൻ (ഫിയാക്കൊണ) രജത ജൂബിലിയുടെ ഭാഗമായി ഡൽഹിയിൽ ക്രൈസ്തവ ഐക്യ സമ്മേളനം നടക്കും.

ഫെബ്രുവരി 18ന് വൈകിട്ട് 6 ന് വൈഎംസിഎ ഓഡിറ്റോറിയത്തിൽ, സി.ബി.സി.ഐ. സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ ക്യുട്ടോ ഉദ്ഘാടനം ചെയ്യും. ബിസിനസ്‌ & മീഡിയ സെമിനാർ 3pm-5pm വരെ നടക്കും. ബിഷപ്പ് ദീപക് ഡൗറോ അധ്യക്ഷത വഹിക്കും. ഫിയാക്കൊണ അഡ്വക്കസി ഡയറക്ടർ സുവി. സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷണം നടത്തും.

ലൈഫ് ഗേറ്റ് സൊല്യൂഷൻസ്, ഈഡൻ ഫൗണ്ടേഷൻ, ഡൽഹി പാസ്റ്റേഴ്സ് ഫെല്ലോഷിപ്, എക്യൂമെനിക്കൽ ഫെല്ലോഷിപ് എന്നിവയുടെ സഹകരണത്തിലാണ് സമ്മേളനം.

രാജ്യത്തിനായും, പീഡിപ്പിക്കപെടുന്ന ക്രിസ്തീയ വിശ്വാസികൾക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥന നടക്കും.

റവ. ടി. ആൻഡ്രൂസ്, സിസ്റ്റർ ഗ്രേസ് പോൾ എന്നിവർ കോഓർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്നു.