ആത്മീയ സംശയങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരത്ത് അപ്പോളജറ്റിക്സ് സമ്മിറ്റും പരിശീലനവും


ആത്മീയ സംശയങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരത്ത് അപ്പോളജറ്റിക്സ് സമ്മിറ്റും പരിശീലനവും
ad
ad
ad

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ആധുനിക സംശയങ്ങൾക്കും ചോദ്യങ്ങൾക്കും യുക്തിസഹവും ശാസ്ത്രീയവുമായ മറുപടികൾ നൽകാൻ വിശ്വാസികളെയും യുവാക്കളെയും പ്രാപ്തരാക്കുന്നതിനായി റെസിഡൻഷ്യൽ അപ്പോളജറ്റിക്സ് സമ്മിറ്റ് ആൻഡ് ട്രെയിനിങ് (ASTra 2026) സംഘടിപ്പിക്കുന്നു. സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ  അപ്പോളജറ്റിക്സ് പ്രസ്ഥാനങ്ങളായ സത്യ ടുഡേ, തമിഴ്‌നാട് ക്രിസ്ത്യൻ അപ്പോളജറ്റിക്സ് നെറ്റ്‌വർക്ക്, ഗ്രേ സെൽസ്, വെരിറ്റാസ്‌പ്രോബ്, അപ്പോളജറ്റിക്സ് മീഡിയ, സാഫ്റ്റ് അപ്പോളജറ്റിക്സ്, കാർപ്പെന്റേഴ്‌സ് ഡെസ്‌ക് എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 17, 18, 19 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ തിരുവനന്തപുരം നാലഞ്ചിറയിലുള്ള മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിലാണ് (MGRC) ത്രിദിന ക്യാമ്പ് നടക്കുന്നത്.

നിരീശ്വരവാദം, മതേതര ചിന്തകൾ, മറ്റ് ലോകവീക്ഷണങ്ങൾ, ചരിത്രപരമായ സംശയങ്ങൾ എന്നിവ നേരിടുന്നവർക്ക് സഹായകരമാകും വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള കാൽനൂറ്റാണ്ടിലേറെ റിസോഴ്‌സ് പേഴ്‌സൺസും ഗ്രന്ഥകർത്താക്കളും ക്ലാസുകൾക്ക് നേതൃത്വം നൽകും.

പങ്കെടുക്കുന്നവർക്ക് താല്പര്യാനുസരണം 'ഹിന്ദുമത ട്രാക്ക്', 'ഇസ്‌ലാം ട്രാക്ക്' എന്നിങ്ങനെ രണ്ട് ഇലക്ടീവുകൾ തിരഞ്ഞെടുക്കാം. നിരീശ്വരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ രണ്ട് ട്രാക്കുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക താമസവും ഭക്ഷണവും ഉൾപ്പെടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സന്നദ്ധസേവന അടിസ്ഥാനത്തിലാണ് പരിശീലകർ പങ്കെടുക്കുന്നത് എന്നതിനാൽ കുറഞ്ഞ നിരക്കിലാണ് രജിസ്ട്രേഷൻ.

രജിസ്ട്രേഷൻ വിവരങ്ങൾ:

സെപ്റ്റംബർ 30 വരെയുള്ള ഏർളി ബേർഡ് നിരക്ക്: വിദ്യാർത്ഥികൾക്ക് ₹1,000, മറ്റുള്ളവർക്ക് ₹2,500.

ഒക്ടോബർ 1 മുതൽ: വിദ്യാർത്ഥികൾക്ക് ₹1,500, മറ്റുള്ളവർക്ക് ₹3,000.

പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ താഴെ പറയുന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്:

 https://pages.razorpay.com/ASTra2026