കൊല്ലത്ത് ആത്മീയ വളർച്ചാ പരിശീലന പരിപാടി ജൂലൈ 6 മുതൽ
കൊല്ലം: ആത്മീയ വളർച്ചയും ശുശ്രൂഷാ വികസനവും ലക്ഷ്യമാക്കി ‘Spiritual Growth & Development Training Program’ സംഘടിപ്പിക്കുന്നു. പാസ്റ്റർമാർ, വിശ്വാസികൾ, യുവജന-കൗമാര ശുശ്രൂഷകളിൽ താൽപ്പര്യമുള്ളവർ എന്നിവർക്കായി ക്രമീകൃതമായ സിലബസോടെയാണ് സമഗ്ര ട്രെയിനിങ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
മയ്യനാട് കാക്കൂട്ടുമൂലയിലുള്ള ഏദൻ ഗാർഡൻസ് ക്യാമ്പ് സെന്ററിലാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും ഉണ്ടായിരിക്കും. താമസസൗകര്യം ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക് : 8075580129, 8943735289, 7411138977, 9886652142, 9495118328.

