ശാലേം ട്രാക്ട് സൊസൈറ്റി ഭാരവാഹികൾ

വാകത്താനം: ലഘുലേഖയിലൂടെ സുവിശേഷീകരണം ലക്ഷ്യമാക്കി 64 വർഷമായി വിജയകരമായി പ്രവർത്തിച്ചുവരുന്ന ശാലേം ട്രാക്ട് സൊസൈറ്റിയുടെ പ്രസിഡന്റായി പാസ്റ്റർ ബെഞ്ചമിൻ വർഗീസും ജനറൽ സെക്രട്ടറിയായി പാസ്റ്റർ സജി ഫിലിപ്പ് തിരുവഞ്ചൂരും ട്രഷററായി മാത്യു ഉമ്മനും തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 15നു വൈകുന്നേരെ പുതുപ്പള്ളി ഐപിസി ഹോളിൽ കൂടിയ ജനറൽ ബോഡിയിലായിരുന്നു തിരഞ്ഞെടുപ്പ്. പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ഏബ്രഹാം തോമസ് റിപ്പോർട്ടും ട്രഷറർ മാത്യു ഉമ്മൻ കണക്കും അവതരിപ്പിച്ചു. ഓവർസീസ് വൈസ്പ്രസിഡന്റ് വെസ്ലി മാത്യു തിരഞ്ഞെടുപ്പു നടപടികൾക്കു നേതൃത്വം നൽകി.
പാസ്റ്റർ ബിജു ഏബ്രഹാം, സഹോദരന്മാരായ എം.സി. നൈനാൻ, ജോയി ഏബ്രഹാം എന്നിവർ വൈസ്പ്രസിഡന്റുമാരും കുര്യൻ മാത്യു (ഗൾഫ്), വെസ്ലി മാത്യു (യുഎസ്) എന്നിവർ ഓവർസീസ് വൈസ്പ്രസിഡന്റുമാരും ബ്ലസൻ മാത്യു ജോ-സെക്രട്ടറിയുമാണ്. അസോസിയേറ്റ് സെക്രട്ടറിമാരായി ഏബ്രഹാം തോമസ് (ഓഫീസ് & ജനറൽ), പാസ്റ്റർ തോമസ് ചെറിയാൻ (അനുധാവനം), തോമസ് ഫിന്നി (പ്രൊമോഷണൽ കൗൺസിൽ), പാസ്റ്റർ ഫെയ്ത്ത് അടിമത്ര, സുധികുമാർ റ്റി. പി. (ഗോസ്പൽ വിഷൻ), സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം (ഡിജിറ്റൽ മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു കമ്മറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ഗുഡ്‌ന്യൂസ് സ്ഥാപകചെയർമാൻ പരേതനായ വി. എം. മാത്യു തുടക്കംകുറിച്ച ശാലേം ട്രാക്ട് സൊസൈറ്റി ഉപദേശൈക്യമുള്ള പെന്തെക്കോസ്തു സഭകളിലെ സുവിശേഷേതൽപരരായ ആളുകളുടെ സമിതിയാണ്. ലഘുലേഖകൾ അച്ചടിച്ചു വിതരണംചെയ്യുന്നതിനു പുറമെ പരസ്യയോഗം, സുവിശേഷയാത്ര, പഠനസമ്മേളനം, ചാരിറ്റി പ്രവർത്തനം എന്നിവ നടത്തിവരുന്നു.
Advertisement






















































