ഐസിയുവിൽ കിടക്കുന്ന സഭകൾ

ഐസിയുവിൽ കിടക്കുന്ന സഭകൾ

ഐസിയുവിൽ കിടക്കുന്ന സഭകൾ

ഡോ. ടോം റെയിനർ അറിയപ്പെട്ട ഒരു പാസ്റ്ററും, സെമിനാരി പ്രൊഫസറും, ഗവേഷകനുമാണ്. ലൈഫ് വേ റിസേർച്ച് എന്ന സഭാഗവേഷണസംഘടനയുടെ പ്രസിഡന്റായി വളരെക്കാലം അദ്ദേഹം സേവനം ചെയ്തതിട്ടുണ്ട്. സഭകളുടെ വളർച്ചയെയും തകർച്ചയെയും കുറിച്ചുള്ള റെയ്നറുടെ ഗവേഷണങ്ങൾ സഭകളും, സഭാകേന്ദ്രങ്ങളും വളരെ ഗൗരവപൂർവ്വം പരിഗണിക്കാറുണ്ട്.

അമേരിക്കയിലെ സഭകളെക്കുറിച്ചുള്ള തന്റെ പഠനപ്രകാരം നാ ലുതരം സഭകളുണ്ടെന്ന് റെയ്‌നർ അവകാശപ്പെടുന്നു. പത്തുശതമാനം സഭകൾ നല്ല ആരോഗ്യം ഉള്ളവ യാണ്. നാല്പതു ശതമാനം സഭകൾ ചില രോഗലക്ഷണങ്ങൾ ഉള്ള സഭകളാണ്. നാല്പ‌തു ശതമാനം സഭകൾ രോഗികളാണ്. പത്തു ശതമാനം സഭകൾ ഇൻ്റൻസിവ് കെയർ യൂണിറ്റിലാ(ഐസിയു)യിരിക്കുന്ന മഹാരോഗികളാണെന്ന് റെയ്‌നർ ത ന്റെ ഗവേഷണത്തിൻ്റെ അടിസ്ഥാന ത്തിൽ അവകാശപ്പെടുന്നു.

ഇൻററൻസീവ് കെയർ യൂണി റ്റിലെ (ഐസിയു) അവസ്ഥക്കുശേ ഷം അടയ്ക്കപ്പെട്ട 14 സഭകളിലെ പാസ്റ്റർമാരെയും, മുൻ പാസ്റ്റർമാരെ യും, അംഗങ്ങളെയും, കമ്മറ്റി അം ഗങ്ങളെയും ഇന്റർവ്യൂ ചെയ്തും ചരിത്രരേഖകളും സാമ്പത്തിക രേ ഖകളും പരിശോധനചെയ്‌തും താൻ നടത്തിയ ഗവേഷണത്തിൽനിന്നും സഭകളെ ഐസിയുവിൽ എത്തിച്ച തിനും അവിടുന്നു മരണത്തിലേക്കു നയിച്ചതിനും കാരണമായ ഒൻപതു രോഗലക്ഷണങ്ങൾ റ്റോം റെയിനർ കണ്ടുപിടിച്ചു തന്റെ ഗവേഷണത്തെ അന്തരിച്ച സഭകളുടെ പോസ്റ്റുമോർട്ടം (ഓട്ടോപ്സി) എന്നാണു അദ്ദേഹം വിളിച്ചിരിക്കുന്നത്.

ഒന്നാമത്തെ രോഗലക്ഷണം സ ഭയുടെ പൂർവ്വകാലമഹത്വത്തെ പുക ഴ്ത്തിക്കൊണ്ട് വർത്തമാനകാലത്തെ തകർച്ചയെ അവഗണിക്കുന്നതാണ്. രണ്ടാമത്തെ ലക്ഷണം സഭാഹോളി നടുത്തുള്ള കുടുംബങ്ങൾ ആരാധ നയിൽ സംബന്ധിക്കുന്നില്ല എന്ന താണ്. എല്ലാവരും ദൂരെനിന്നും വരുന്നവരാണ്. മൂന്നാമത്തെ ലക്ഷണം സഭയുടെ വരുമാനം അംഗങ്ങളുടെ സുഖങ്ങൾക്കുവേണ്ടി മാത്രം ചിലവഴിക്കുന്നു എന്നതാണ്. തകർപ്പൻ ഭക്ഷണമുള്ള ഫെലോഷിപ്പുകൾ, വിനോദസഞ്ചാരങ്ങൾ, പാസ്റ്ററുടെ ശമ്പളം ഇവകൊണ്ടു ബഡ്‌ജറ്റ് അവ സാനിക്കുന്നു. പിന്നെ ഉള്ളതു കെ ട്ടിടത്തിനുവേണ്ടി മാത്രം.

നിങ്ങൾ പോയി സാക്ഷികൾ ആ കുവീൻ എന്ന വിഷയം സഭയിൽ കേൾക്കുവാൻ ഇല്ല എന്നതാണ് നാലാമത്തെ രോഗലക്ഷണം. കർ ത്താവിന്റെ വേലയ്ക്കുവേണ്ടി പോ കുവാൻ ആരെയും വിളിക്കാറില്ല. ശബ്ദമുയർത്തുന്നവരുടേയും സംഭാ വന നൽകുന്നവരുടെയും താൽപര്യം മാത്രം ഗൗനിക്കുന്നതാണ് അഞ്ചാമത്തെ ലക്ഷണം. അവരെ മാത്രം പ്രസാദിപ്പിക്കുന്നതാണ് പാസ്റ്ററുടെ പ്രധാന ചുമതല. മനുഷ്യരെ പ്രസാ ദിപ്പിച്ചിട്ടും പ്രാണനുംകൊണ്ടോടി പ്പോകുന്ന പാസ്റ്റർമാരാണ് ഐസി യുവിലെ സഭകളുടെ ആറാമത്തെ രോഗലക്ഷണമെന്ന് റെയ്‌നർ അവ കാശപ്പെടുന്നു.

ജീവനില്ലാത്ത ചടങ്ങുപ്രാർഥന കളും, സ്നേഹബന്ധമില്ലാത്തവരു ടെ ആഹാരപ്രാധാന്യമുള്ള കൂട്ടായ്മ പ്രാർഥനകളുമാണ് ഏഴാമത്തെ രോ ഗലക്ഷണം. യോഗങ്ങൾ ആവർത്തി ക്കുന്നല്ലാതെ ലക്ഷ്യബോധമില്ലാത്ത ശുശ്രൂഷകളും ആരാധനയുമാണ് എട്ടാമത്തെ രോഗലക്ഷണം. ക്രിസ് തുശിഷ്യരെ വാർത്തെടുക്കുന്നതും, കർത്തൃവേലക്കാരെ എഴുന്നേല്‌പിക്കു ന്നതും, സമൂഹത്തിൽ സുവിശേഷം പരത്തുന്നതും ഒന്നും പ്രാധാന്യം അർഹിക്കുന്നില്ല. അംഗങ്ങൾക്കുവേ ണ്ടി ആത്മീയ വാൾമാർട്ട് കടയാ വുന്നത് ഈ രോഗലക്ഷണമാണ്.

സഭയുടെ മിഷനേക്കാൾ സഭാ ഹോളിന്റെ ഭംഗിക്കു പ്രാധാന്യംകൊ ടുക്കുന്നതാണ് ഐസിയുവിൽ കിട ക്കുന്ന സഭകളുടെ ഒൻപതാമത്തെ രോഗലക്ഷണമെന്ന് ഡോ. റെയ്നർ സമർത്ഥിക്കുന്നു. ജനങ്ങളുടെ ആ ത്മീയ വളർച്ചയെക്കാൾ സഭാസ്ഥാപനത്തിന്റെ വളർച്ചക്ക് പ്രാധാന്യം നൽകുന്നു.

മരണത്തിലേക്കു നീങ്ങാതെ ഐ സിയുവിൽനിന്നും ജീവനിലേക്കും ആരോഗ്യത്തിലേക്കും മടങ്ങിവരു വാൻ റെയ്നർ ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

  1. നേതൃത്വത്തിൽ ഇരിക്കുന്ന എല്ലാവരുടെയും ആത്മീയ കണ്ണു കൾ തുറക്കുവാൻ പ്രാർഥിക്കുക.
  2. സമയവും സഭയുടെ പണവും എങ്ങനെയാണ് ചിലവാക്കുന്നതെന്ന് വിശകലനം ചെയ്യുക.
  3. സഭയ്ക്കു പുറത്തുള്ളവർക്കുവേണ്ടി എന്തു നന്മ ചെയ്യാം എന്നു ആലോചിക്കുക. അവ രെ ക്രിസ്‌തുവിനുവേണ്ടി നേടുവാൻ എന്തു ചെയ്യാം എന്നു ആലോചി ക്കുക. (4) സഭയുടെ സത്യമായ അ വസ്ഥ നേതൃത്വവും അംഗങ്ങളും വിലയിരുത്തി അംഗീകരിക്കുക. (5) സ്വതാൽപര്യങ്ങളിൽ വിട്ടുവീഴ്ചനൽകി ബുദ്ധിമുട്ടുണ്ടായാലും വേണ്ടതായ മാറ്റങ്ങൾ വരുത്തുവാൻ മനസ്സുകാ ണിക്കുക, ശ്രമിക്കുക. (6) അടുത്തു വസിക്കുന്നവർ ആരാധനയ്ക്കു വര ത്തക്ക മാറ്റങ്ങൾ വരുത്തുക. (7) ആരോഗ്യമുള്ള അടുത്തുള്ള ഒരു സഭയുമായി ലയിച്ചു ആ സഭയുടെ നേതൃത്വത്തിന് കീഴ്പെട്ടും സഹിച്ചും ദൈവസഭയെ വളർത്തുക.

Advertisement