പൊടിയാട്ടുവിള കൺവൻഷൻ ഫെബ്രു.17 മുതൽ
വാളകം: ഐപിസി പൊടിയാട്ടുവിള ഗോസ്പൽ സെന്റർ ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 17, 18 തീയതികളിൽ പന്നിയറ കിഴക്കേടത്തു പരേതനായ പാസ്റ്റർ കെ.സി.മാമ്മച്ചന്റെ ഭവനത്തിൽ നടക്കും. 17 നു വൈകിട്ടു 6 ന് ഐപിസി. അഞ്ചൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ് ഉത്ഘടനം ചെയ്യും. പാസ്റ്റർ. പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ കെ.എ. എബ്രഹാം എന്നിവർ പ്രസംഗിക്കും. ഉമ്മന്നൂർ താബോർ വോയിസ് ഗാനശുശ്രുഷക്കു നേതൃത്വം നൽകും. വിവരങ്ങൾക്ക് പാസ്റ്റർ. കെ. സി. രാജൻ: 9447611602.

