ശാരോൻ കോട്ടയം സെൻ്റർ സ്വാതന്ത്രദിന പരസ്യയോഗങ്ങൾ ആഗസ്റ്റ് 15ന്
മണിമല: ശാരോൻ ഫെലോഷിപ്പ് ചർച്ച് കോട്ടയം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സിഇഎം, സൺഡേസ്കൂൾ, വനിതാ സമാജം, ഇവാൻജിലിസം ബോർഡ് സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സന്ദേശങ്ങളും പരസ്യങ്ങളും ആഗസ്റ്റ് 15ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മണിമല സഭയുടെ സഹകരണത്തോടെ ചർച്ചിന്റെ പരിസരപ്രദേശങ്ങളിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ നൈനാൻ ജോർജ്ജ് നേതൃത്വം നൽകും.
പാസ്റ്റർ ഫിലിപ്പ് തോമസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ എം ജെ ജോൺ (സെക്രട്ടറി), ജോർജ്ജ്കുട്ടി പി എം (സെൻ്റർ പ്രതിനിധി) എന്നിവർ നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ ഷിബുജോൺ, മുണ്ടക്കയം




