കോർബായിൽ പാസ്റ്റർക്കും വിശ്വാസികൾക്കും ക്രൂരമർദ്ദനം 

കോർബായിൽ പാസ്റ്റർക്കും വിശ്വാസികൾക്കും ക്രൂരമർദ്ദനം 

കോർബഛത്തീസ്ഗഡിൽ കോർബാ ഐപിസി സഭ ശുശ്രൂഷകൻ പാസ്റ്റർ സഖറിയാ മാമ്മനും വിശ്വാസികൾക്കു സുവിശേഷ വിരോധികളുടെ ക്രൂരമായി മർദ്ദനം. സെപ്.23-ന് ചൊവ്വാഴ്ച സഭയുടെ കോട്ടേജ് മീറ്റിംഗ് നടന്ന ഭവനത്തിലാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വിശ്വാസിയുടെ ഭവനത്തിലെലെ ലൈറ്റ് കെടുത്തിയ ശേഷം പാസ്റ്ററെയും വീട്ടുകാരനെയും മറ്റു വിശ്വാസികളെയും മർദ്ദിക്കുകയും പുറത്തുണ്ടായിരുന്ന വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തു. പോലീസ് എത്തിയ ശേഷം പാസ്റ്ററെയും മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തു ,കേസ് ചാർജ് ചെയ്തു. അടുത്ത ദിവസം അവരെ ജാമ്യത്തിൽ വിട്ടയച്ചു. ഛത്തീസ്ഗഡിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമണങ്ങൾ നിമിത്തം കഷ്ടത അനുഭവിക്കുന്ന പാസ്റ്റർമാരെയും വിശ്വാസികളെയും ഓർത്തു പ്രാർത്ഥിക്കണമെന്ന് പാസ്റ്റർ ഫിലിപ്പ് പി തോമസ് അഭ്യർത്ഥിച്ചു.