ഐപിസി കുമളി സെൻ്റർ കൺവെൻഷൻ ഫെബ്രു.4 മുതൽ
കുമളി: ഐപിസി കുമളി സെൻ്റർ 35 മത് കൺവെൻഷൻ ഫെബ്രു.4 മുതൽ 8 വരെ കൊച്ചറ ബെഥേൽ ചർച്ച് ഗ്രൗണ്ടിൽ ഫെബ്രുവരി 4 ബുധൻ മുതൽ 8 ഞായർ വരെ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ഐ കുര്യൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷിബിൻ ജി ശാമുവേൽ, പാസ്റ്റർ വർഗീസ് എബ്രഹാം ,പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ കെ.ജെ തോമസ് കുമളി ,പാസ്റ്റർ കെ.സി തോമസ് എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ഹീലിംഗ് മെലഡീസ് നിരണം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.
വെള്ളിയാഴ്ച പകൽ സോദരി സമാജം മീറ്റിങ്ങും ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുത്രിക സംഘടനകളുടെ സമ്മേളനവും നടക്കും.

