ഡോ. സി.റ്റി. ലൂയിസ്കുട്ടിയുടെ ഭാര്യ സിലിയ ലൂയിസ്കുട്ടിയുടെ സംസ്കാരം ഫെബ്രു. 14ന്
പുനലൂർ: വേദാദ്ധ്യാപകനും, എഴുത്തുകാരനും പ്രഭാഷകനും ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ പ്രിൻസിപ്പലും ഐ.സി.പി.എഫ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ.സി.റ്റി. ലൂയിസ്കുട്ടിയുടെ ഭാര്യ സിലിയ ലൂയിസ്കുട്ടി (കുഞ്ഞുമോൾ -78) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 9 മുതൽ 12 വരെ ഇളമ്പലിലുള്ള ഭവനാങ്കണത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഫെബ്രുവരി 15ന് വൈകിട്ട് 6:30 മുതൽ ഭവനത്തിൽ അനുസ്മരണ മിറ്റിംഗ് നടത്തും.
മക്കൾ: റ്റോം, സാറാ, ജോർജ് (എല്ലാവരും യു.എസ്.എ)
Advertisement





























































































