എബനേസർ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റൺ: വാർഷിക കൺവൻഷനും ഏകദിന സെമിനാറും ജൂലൈ 3 മുതൽ
ഹ്യൂസ്റ്റൺ: എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ജൂലൈ 3 മുതൽ 5 വരെ വാർഷിക കൺവൻഷൻ നടക്കും. എല്ലാ ദിവസവും രാത്രി 7 മുതലാണ് പൊതുയോഗം.
ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി സീനിയർ പാസ്റ്ററും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ റവ. ജോർജ് പി. ചാക്കോ മുഖ്യപ്രഭാഷണം നിർവഹിക്കും. ജൂലൈ 5 ന് ശനിയാഴ്ച രാവിലെ 10 മുതൽ ഏകദിന സെമിനാറും നടക്കും. Behold, I will do a new thing ( Isaiah 43: 19) എന്നതാണ് മുഖ്യ ചിന്താവിഷയം. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബഥേൽ സാമുവേൽ നേതൃത്വം നല്കും.

പ്രവർത്തന വർഷത്തിൻ്റെ കാൽ നൂറ്റാണ്ടിലേക്ക് കടക്കുന്ന എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 847 281 6890
Advertisement




























































