ശാരോൻ ഫെലോഷിപ്പിന് പുതിയ ഭരണസമിതി; പാസ്റ്റർ വി ജെ തോമസ് ജനറൽ പ്രസിഡൻ്റ്
വാർത്ത: പാസ്റ്റർ ഷിബു ജോൺ ഗുഡ്ന്യൂസ് ലേഖകൻ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരുവല്ലയിലുള്ള സഭാ ആസ്ഥാനത്ത് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.
പാസ്റ്റർ വി.ജെ.തോമസ് ആണ് സഭയുടെ പുതിയ ജനറൽ പ്രസിഡൻ്റ്. പാസ്റ്റർ എം. ഡി. ശാമുവേൽ, പാസ്റ്റർ റോയി ചെറിയാൻ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറിയായി പാസ്റ്റർ ജോൺ വി. ജേക്കബ്ബിനെയും മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറിയായി പാസ്റ്റർ പി. വി. ചെറിയാനെയും തെരഞ്ഞെടുത്തു. പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ സാ കെ. ജേക്കബ് എന്നിവർ മാനേജിംഗ് കൗൺസിൽ സെക്രട്ടറിമാരായും പാസ്റ്റർ റ്റി. സി. ചെറിയാൻ, പാസ്റ്റർ കെ. വി. ദാനീയേൽകുട്ടി എന്നിവർ മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാരായും ചുമതലയേൽക്കും. ബ്രദർ ബാബു ജോർജ്ജ് ജോയിൻ്റ് സെക്രട്ടറിയായും ബ്രദർ ജേക്കബ് വർഗീസ് ട്രഷറാറായും തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് ശാരോൻ ഫെലോഷിപ്പ് ഹെഡ്ക്വാർട്ടേഴ്സിൽ ആരംഭിച്ച വാർഷിക ജനറൽ ബോഡി മീറ്റിംഗിൻ്റെ ആദ്യ സെഷൻ പാസ്റ്റർ ജോസ് ജോസഫ് നേതൃത്വം നൽകി. പാസ്റ്റർ റ്റി. സി. ചെറിയാൻ്റെ പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് യോഹന്നാൻ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോസ് ജോസഫ് സ്വാഗതം പറഞ്ഞു. ബ്രദർ ജോൺ പി. കെ പ്രാർത്ഥന നിർവ്വഹിക്കുകയും പാസ്റ്റർ ജോൺ വി. ജേക്കബ് സങ്കീർത്തനം വായിക്കുകയും ചെയ്തു.
തുടർന്ന് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി. ചെറിയാൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പാസ്റ്റർ സാം തോമസ് വചനസന്ദേശം നൽകി. ആക്ടിംഗ് പ്രസിഡൻ്റ് പാസ്റ്റർ വി. ജെ. തോമസിൻ്റെ നേതൃത്വത്തിലാണ് മാനേജിംഗ് കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത്. ശാരോൻ സഭകളുടെ 18 റീജിയനുകളിൽ നിന്നുമുള്ള ഓരോ പ്രതിനിധികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. ഉച്ചയ്ക്ക് ശേഷം ചേർന്ന മാനേജിംഗ് കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ പാനലിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
Advt






