പൊങ്ങ ഐപിസി മെറിറ്റ് അവാർഡ് വിതരണം

(photo)

പൊങ്ങ ഐപിസി മെറിറ്റ് അവാർഡ് വിതരണം

നെടുമുടി: പൊങ്ങ ഐപിസി കർമ്മേൽ സഭയുടെ യുവജന വിഭാഗമായ പിവൈപിഎയുടെയും കായംകുളം ലെറ്റ്‌സി കോളേജിന്റെയും സഹകരണത്തോടെയുള്ള മെറിറ്റ് അവാർഡ് ദാനവും സ്കോളർഷിപ്പ് വിതരണവും നടന്നു. 

റെജി ചെറിയാൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്ത് മെറിറ്റ് അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി. പൊങ്ങ ഐപിസി കർമ്മേൽ സഭയുടെ പരിസരപ്രദേശങ്ങളിലുള്ള മുപ്പതിലധികം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

സമ്മേളനത്തിൽ ഐപിസി കർമ്മേൽ പൊങ്ങാ സഭയുടെ ശുശ്രൂഷകനും ലെറ്റ്‌സി കോളേജിന്റെ പ്രിൻസിപ്പലുമായ റവ. ഡോ. സിനോജ് ജോർജ് അധ്യക്ഷത വഹിച്ചു. ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ സാം ഐസക്ക് വിഷയാവതരണം നടത്തി. പാസ്റ്റർ ഒ. കുഞ്ഞുമോൻ, പാസ്റ്റർ വർഗീസ് തോമസ്, ഇടിക്കുള ജോൺ, ടോണി ജോസഫ്, അരുൺ സത്യവാൻ എന്നിവർ പ്രസംഗിച്ചു.