കൊടുമൺ യുപിഫ് കൺവൻഷൻ നവം. 26 മുതൽ
പാസ്റ്റർ ഷിബുജോൺ (ഗുഡ്ന്യൂസ് ലേഖകൻ)
അടൂർ: കൊടുമൺ യുണൈറ്റഡ് പെന്തെകോസ്ത് ഫെലോഷിപ്പ് ഏഴംകുളം മുതൽ ചന്ദനപ്പള്ളി വരെയുള്ള 15 സഭകൾ സംയുക്തമായി നടത്തുന്ന 17മത് ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നവംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ കൊടുമൺ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം റോയൽ ഗ്രൗണ്ടിൽ നടക്കും. യുപിഫ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജി. സാംകുട്ടി ഉൽഘാടനം ചെയ്യും. പാസ്റ്റർ ഫെയിത്ത് ബ്ലസ്സൻ, സിസ്റ്റർ സുജ അനീഷ്, പാസ്റ്റർ പി.സി ചെറിയാൻ, റവ. ജോസ് ടി ജോർജ്ജ്, പാസ്റ്റർ ബി. മോനച്ചൻ എന്നിവർ പ്രസംഗിക്കും. 30 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ പൊതു ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. യെരുശലേം വോയിസ് ഏഴംകുളം ഗാനശുശ്രൂഷ നിർവ്വഹിക്കും. വിവരങ്ങൾക്ക്: ഷാജി ജോൺ (പബ്ലിസിറ്റി കൺവീനർ) - 9744242179, പാസ്റ്റർ ബിനോയ് എം ജോഷ്വാ (ജനറൽസെക്രട്ടറി) - 8943309378, പാസ്റ്റർ തോമസ് ശാമൂവേൽ(മന്ന) (പ്രയർ കൺവീനർ) - 9074592884
Advertisement






