യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ സെമിനാർ മെയ് 10 ന്

യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ സെമിനാർ മെയ് 10 ന്

വാർത്ത: എബി മാത്യു, യുഎഇ 

ദുബായ് : യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി മെയ് 10 ന് രാവിലെ 9 മുതൽ ഏകദിന സെമിനാർ ദുബായ് ട്രിനിറ്റി ചർച്ചിനു സമീപമുള്ള ദുബായ് ഇംഗ്ലീഷ് സ്പീക്കിംഗ് സ്കൂൾ ഹാളിൽ നടക്കും.

പാസ്റ്റർ എബ്രഹാം മന്ദമരുതി ക്ലാസുകൾ നയിക്കും. പാസ്റ്റർ റിബി കെന്നത്ത് സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സെഷൻ നയിക്കും. ഫിലേമോൻ 1:11 അടിസ്ഥാനമാക്കി "Be Fruitful - ഫലം കായ്‌ക്കുക " എന്നതാണ് വിഷയം.

 വിവരങ്ങൾക്ക്: പാസ്റ്റർ ബ്‌ളെസൺ ജോർജ് : 056 8891733,  ബ്‌ളെസൺ ലൂക്കോസ് : 055 9008546