ചിരിയും ചിന്തയും പകർന്ന് ബഹ്റൈൻ ബി എം സി സി ചിൽട്രൻസ് ഗറ്റ് ടുഗതർ സമാപിച്ചു
മനാമ: ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ (BMCC ) നേതൃത്വത്തിൽ സെന്റ് ക്രിസ്റ്റഫർ ചർച്ചിലെ റവ. ക്രിസ് ബട്ട് ഹാളിൽ വെച്ച് ഡിസംബർ 13 ശനിയാഴ്ച നടന്ന ചിൽട്രൻസ് ഗറ്റ് ടുഗതർ കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ചിരിയും ചിന്തയും നൽകി വിജയകരമായി സമാപിച്ചു.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) പ്രയർ ഫെലോഷിപ്പ് സൺഡേ സ്കൂൾ, ഐപിസി ഹെബ്രോൻ ചർച്ച് സൺഡേ സ്കൂൾ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സൺഡേ സ്കൂൾ, ഐപിസി ബഹ്റൈൻ ചർച്ച് സൺഡേ സ്കൂൾ, ഗുഫൂൽ ബ്രദറൻ അസംബ്ലി സൺഡേ സ്കൂൾ, ഷാരോൺ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ, മജ്‌ലിസ് ബ്രദറൻ അസംബ്ലി സൺഡേ സ്കൂൾ തുടങ്ങിയ വിവിധ സണ്ടേസ്കൂളുകൾ നടത്തിയ പ്രോഗ്രാമിൽ ബഹ്റൈൻ എജി ചർച്ച് സണ്ടേസ്കൂളിൻ്റെ മൂകാഭിനയം (മൈം) ആശയത്തിലും അവതരണത്തിലും മികവു പുലർത്തി.
മാസ്റ്റർ ആൻഡ്രൂ ജെയിംസ് മാത്യുവിൻ്റെ വചന ഘോഷണം ക്രൈസ്തവ സമൂഹത്തിന് പുതുതലമുറയിൽ പ്രതീക്ഷ പകരുന്നതായിരുന്നു.
ബ്രദർ ഐവിൻ മാത്യു പ്രാർത്ഥിച്ച് ആരംഭിച്ച പ്രോഗ്രാമിൽ BMCC പ്രസിഡൻ്റ് ബ്രദർ ജോസ് കെ ജോൺ പ്രസിഡൻഷ്യൽ സന്ദേശം നൽകി. മാസ്റ്റർ ജേമി ജേക്കബ് പെരുമാൾ അവതാരകൻ (MC) ആയിരുന്നു. BMCC സെക്രട്ടറി ബ്രദർ. അനീഷ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ ജയിസൺ കുഴിവിള പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു. പ്രസിഡൻ്റ് ജോസ് കെ ജോൺ, വൈസ് പ്രസിഡന്റ് വിനോദ് ജോർജ് പുതുപ്പള്ളി, സെക്രട്ടറി അനീഷ് തോമസ്, ട്രഷറാർ ഷിബു ബേബികുട്ടി, എന്നിവർ പ്രോഗ്രാമുകൾക്ക് നേത്യത്വം നൽകി.
Advt.





























Advt.

























