വൈ.പി.ഇ യുഎഇ റീജിയൻ രക്തദാന ക്യാമ്പ് നവംബർ 9ന്

വൈ.പി.ഇ യുഎഇ റീജിയൻ രക്തദാന ക്യാമ്പ് നവംബർ 9ന്

ഷാർജ : ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ വൈപിഇ., സേഹ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നവംബർ 9 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 9 വരെ അൽഐൻ ശരികാത്ത് ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിങ്ങ് ഗ്രൗണ്ടിന് സമീപം നടക്കും.

അൽഐൻ അൾട്രാ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ പ്രാഥമിക ആരോഗ്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. 18 വയസ്സ് മുതൽ 65 വയസ്സ് വരെ പ്രായമുള്ള യുഎഇ താമസ വിസയുള്ള ആർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.

വാർത്ത: രൂഫസ് പൊന്നോലി