ദുർമന്ത്രവാദവും ആഭിചാരവും: പുതിയ ബിൽ സ്വാഗതാർഹം: യുപിഎഫ് ഗ്ലോബൽ അലയൻസ്
ദുർമന്ത്രവാദവും ആഭിചാരക്രിയകളും നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണത്തിൽ മുന്നോട്ടു പോകുന്ന കേരള സർക്കാരിൻ്റെ നിലപാട് സ്വാഗതാർഹമെന്നും കാലതാമസം കൂടാതെ നിയമനിർമ്മാണം പൂർത്തിയാക്കണമെന്നും യുപിഎഫ് ഗ്ലോബൽ അലയൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുരോഗമന ചിന്തയുണ്ടെന്ന് അഭിമാനിക്കുന്ന നമ്മുടെ ഇടയിൽ ഇപ്പോഴും ശിലായുഗ ദുരാചാരങ്ങൾ ആഴത്തിൽ സ്വാധീനിക്കുന്നുവെന്നും, മനുഷ്യൻ്റെ ബലഹീനതകളും കഷ്ടപ്പാടുകളും ചൂഷണം ചെയ്യപ്പെടുന്നുവെന്നും യോഗം വിലയിരുത്തി.
ലോകത്താകമാനമുള്ള യുണൈറ്റഡ് പെന്തെക്കോസ്‌ത് ഫെല്ലോഷിപ്പുകളുടെ ഐക്യവേദിയായാണ് യുപിഎഫ് ഗ്ലോബൽ അലയൻസ്. ഇവാ. എബ്രഹാം ഫീലിപ്പോസ് പ്രമേയം അവതരിപ്പിച്ചു.
പ്രസിഡന്റ് പാസ്റ്റർ സാം പി. ജോസഫ് അധ്യക്ഷനായിരുന്നു. ഡോ.സാജൻ സി. ജേക്കബ്, സജി മത്തായി കാതേട്ട്, പാസ്റ്റർ ജോർജ് എബ്രഹാം, പാസ്റ്റർ സാം തോമസ്, ജോസ് മാമ്മൻ, ജോസ് ജോൺ കായംകുളം, ഷിബു ജോൺ, പാസ്റ്റർ ഷിജു ആൻ്റണി, സജി നടുവത്ര, സോബിൻ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

