പ്രസ്ഥാനത്തിന്റെ വളർച്ച; എന്റെയും വളർച്ച
പ്രസ്ഥാനത്തിന്റെ വളർച്ച; എന്റെയും വളർച്ച

ശുശ്രൂഷകർ സ്വയം സമർപ്പിതരാകുമ്പോഴാണ് പ്രസ്ഥാനം വളർച്ചയുടെ കുതിച്ചുചാട്ടം നടത്തുന്നത്. ശുശ്രൂഷകർ തങ്ങളുടെ ശുശ്രൂഷയുടെ ഔന്നത്യത്തിലെത്തുന്നതും സമർപ്പണത്തിന് പിന്നാലെയാണ് .
"ദൈവം എന്നെ വിശ്വസ്ത തനെന്നെണ്ണി ഈ ശുശ്രൂ ഷ ഭരമേല്പിച്ചിരിക്കുന്നു. ഈ സഭയുടെ മേൽ പരിശുദ്ധാത്മാവ് എന്നെ അദ്ധ്യക്ഷനാക്കി വച്ചിരിക്കുന്നു. ഈ കാര്യം എൻ്റെ മേൽ ഭരമേല്പിച്ചിരിക്കുന്നു. ഈ ബോദ്ധ്യതയിൽനിന്നും സ്വമേധാ സമർപ്പണം ഉണ്ടാകുന്നു. സഭയുടേയും ശുശ്രൂഷയുടേയും ഉത്തരവാദിത്വത്തിൽനിന്നും എനിക്കു ഒഴിഞ്ഞു മാറുവാൻ കഴിയുകയില്ല എന്ന ബോധ്യത ഉണ്ടാകുമ്പോഴേ, 'എൻ്റെ ശുശ്രൂഷ, എൻറെ സഭ' എന്നു നമുക്കു പറയുവാൻ കഴികയുള്ളു. അങ്ങനെയാണ് പൗലോസ് പറഞ്ഞത്. 'എൻ്റെ സുവിശേഷം ', 'എൻറ അപ്പോസ്തൊലത്വം' റോമ. 2:16, 1 കൊരി 9;2.
ഈ പ്രസ്ഥാനത്തിൽ നിന്നും എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാക്കാം എന്നു ചിന്തിച്ചു പ്രസ്ഥാനത്തെ ചൂഷണം ചെയ്യുന്നത് അയോഗ്യമായ നേതൃത്വമാണ്. പ്രസ്ഥാനത്തിനുവേണ്ടി എന്തു കൊടുക്കുവാൻ കഴിയും എത്രയധികം കൊടുക്കുവാൻ കഴിയും എന്നു ചിന്തിച്ചും പ്രവർത്തിക്കു ന്നതാണ് ശരിയായ നേതൃത്വം.
ധനവും കഴിവും സമയവും ഊജ്ജവും പ്രസ്ഥാ നത്തിനായി ചിലവിടണം . ഉൾപ്പെട്ടുനില്ക്കുന്ന வസ്ഥാനത്തോടു കൂറും സ്‌ഥായിയും ഉണ്ടായിരിക്കേണം. പ്രസ്ഥാനത്തിൻ്റെ വളർച്ചയാണ് എൻ്റെ വളർച്ചഎന്ന കാഴ്ചപ്പാടുണ്ടാകണം. 'ഇതെന്റെ സ്വന്തം പ്രസ്‌ഥാ നം' എന്ന് എല്ലാവർക്കും ഒരുപോലെ ബോദ്ധ്യതയുണ്ടാ കുമ്പോൾ ഭിന്നത വിതയ്ക്കുന്നവർ പുറന്തള്ളപ്പെടും . മലി നീകരണ പ്രശനങ്ങൾക്ക് അറുതി ഉണ്ടാകും .
സമർപ്പണത്തിൻ്റെ തീവ്രതപോലെയേ ഉടമസ്ഥതാബോധം ഉളവാകയുള്ളൂ. ഓരോ വിശ്വാസിക്കും ഓരോ ശുശ്രൂഷകനും യെക്കുറിച്ചും പ്രസ്ഥാനത്തെക്കുറിച്ചും, 'അത് എൻറ താണ്' എന്ന ഉടമസ്‌ഥതാബോധം ഉണ്ടാകുമ്പോഴേ കൂ റും സ്ഥായിയും വിശ്വസ്തതതയും ഉണ്ടാകയുള്ളൂ .
Advertisement














































