സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി: പഠിക്കണമെന്ന് വിവിധ സഭകൾ
തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളികളുടെ ഭാഗമായ സൺ ഡേ സ്‌കൂളുകളിലെ അധ്യാപ കർക്കു വേണ്ടി ക്ഷേമനിധി ബോർഡ് ആരംഭിക്കുന്നതിനെ ക്കുറിച്ചു തങ്ങൾക്കു വിശദമായി പഠിക്കണമെന്നു വിവിധ സഭക ളുടെ പ്രതിനിധികൾ. ക്ഷേമനി ധി ബോർഡ് രൂപീകരിക്കണമെ ന്ന് സിഎസ്ഐ സഭാ പ്രതിനി ധി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാ ഭ്യാസ, സാമ്പത്തിക, പിന്നാ ക്കാവസ്‌ഥ, ക്ഷേമം എന്നിവ സംബന്ധിച്ചു പഠിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനാണ് സൺഡേ സ്‌കൂൾ അധ്യാപകർ ക്കു ക്ഷേമനിധി ബോർഡ് വേണമെന്നു ശുപാർശ ചെയ്ത ത്. മദ്രസ അധ്യാപക ക്ഷേമനി ധി ബോർഡിൻ്റെ മാതൃകയിലാ കണം ബോർഡ് എന്നും നിർദേ ശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാ നത്തിലാണ് ഇന്നലെ ചർച്ച നടത്തിയത്. സിറോ മലബാർ, മലങ്കര കാ ത്തലിക്, ലത്തീൻ തുടങ്ങിയ സഭകളുടെ പ്രതിനിധികൾ മദ്രസ മാതൃകയിൽ അല്ല സൺ ഡേ സ്‌കൂളിന്റെ പ്രവർത്തനമെ ന്നു പറഞ്ഞു. മദ്രസ അധ്യാപക ക്ഷേമനിധിയുടെ ഘടനയും ആനുകൂല്യങ്ങളും രേഖാമൂലം ലഭ്യമാക്കിയാൽ അതു പഠിച്ച ശേഷം അഭിപ്രായം അറിയിക്കാ മെന്നും അവർ വ്യക്തമാക്കി.
ക്ഷേമനിധി ബോർഡ് വേണ മെന്നായിരുന്നു സിഎസ്ഐ സഭയുടെ നിലപാട്. മറ്റു ചില സഭകളും ഇതേ ആവശ്യം ഉന്നയിച്ചു. സൺഡേ സ്‌കൂൾ ക്ഷേമ നിധി രൂപീകരിച്ചാൽ സുവി ശേഷ പ്രവർത്തകർ, പള്ളിക ളിൽ ജോലി ചെയ്യുന്ന മെലി ഞ്ചി, കണക്കൻ എന്നിവർക്കു കൂടി അംഗത്വം നൽകണമെന്നും ആവശ്യമുയർന്നു. സൺഡേ സ്‌കൂൾ അധ്യാപകരെ മാത്രം : ഉൾപ്പെടുത്തിയുള്ള ക്ഷേമനിധി : ബോർഡിനെക്കുറിച്ചാണു സർക്കാർ ആലോചിക്കുന്നതെ - ന്നു ന്യൂനപക്ഷ ഡയറക്‌ടർ സബിൻ സമദും അഡ്മിനി സ്ട്രേറ്റീവ് ഓഫിസർ ബിനു വർഗീസും മറുപടി നൽകി.


