വിശ്വാസികൾ ദൈവാലയത്തിലെ തൂണുകളാവണം: പാസ്റ്റർ ജോർജ് പി. ചാക്കോ
തിരുവല്ല : എല്ലാ വിശ്വാസികളും ദൈവാലയത്തിലെ നെടുംതൂണുകളാവണമെന്നും ദൈവരാജ്യത്തിൻ്റെ കെട്ടുറപ്പിനായി ശക്തമായി പ്രവർത്തിക്കണമെന്നും റവ. ജോർജ് പി. ചാക്കോ പ്രസ്താവിച്ചു.
മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനും സഭാവളർച്ചയ്ക്കും വേണ്ടി പ്രതിസന്ധികളിൽ ഉറച്ച പാറപോലെയും നെടുംതൂണായും നിലകൊണ്ട വിശ്വാസികൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിന പൊതു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പാസ്റ്റര്‍ പി.എ. ജെറാൾഡ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജോസഫ് ജോര്‍ജ്, പാസ്റ്റര്‍ വില്‍സണ്‍ കുന്നില്‍ എന്നിവരും പ്രസംഗിച്ചു. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. വൈ റെജി, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, ഡോ. ജെയ്സൺ തോമസ്, സെക്രട്ടറി ജോസഫ് മറ്റത്തുകാല, പാസ്റ്റർ ജെ. ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Advertisement

















































































