ഐപിസി സണ്ടേസ്കൂൾസ്: ആലപ്പുഴ മേഖല വാർഷിക സമ്മേളനം സെപ്. 28 ന്

ഐപിസി സണ്ടേസ്കൂൾസ്: ആലപ്പുഴ മേഖല വാർഷിക സമ്മേളനം സെപ്. 28 ന്

ആലപ്പുഴ: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ മേഖല വാർഷിക സമ്മേളനം സെപ്തംബർ 28 ഞായറാഴ്ച വൈകിട്ട് 3 മുതൽ കാർത്തികപ്പള്ളി ഗിൽഗാൽ ഐപിസി ചർച്ചിൽ നടക്കും. ഐപിസി സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്  ഉദ്ഘാടനം ചെയ്യും. മേഖല സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ തോമസ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ വർഷം താലന്ത് പരിശോധനയിലും വിരുത് പരിഷയിലും വിജയികളായവർക്കുള്ള സമ്മാനവിതരണം നടത്തും. 

സംസ്ഥാന സണ്ടേസ്കൂൾസ് അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് സന്ദേശം നല്കും. മേഖല സണ്ടേസ്കൂൾ ഭാരവാഹികൾ നേതൃത്വം നല്കുമെന്ന് സെക്രട്ടറി പാസ്റ്റർ ആമോസ് തോമസ് അറിയിച്ചു.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി