പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന പ്രാർത്ഥനാ റാലി ഡൽഹി രോഹിണിയിൽ

ഡൽഹി: പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന ആൾ ഇന്ത്യ പ്രാർത്ഥനാ റാലിയുടെ ഭാഗമായി പൊതു സമ്മേളനവും പ്രാർത്ഥനാ സംഗമവും ജൂൺ 20 ന് വൈകുന്നേരം 6 മുതൽ 8.30 വരെ രോഹിണി ബെഥേൽ ഐപിസി ഹാളിൽ നടക്കും.
അഖിലേന്ത്യാ പ്രാർത്ഥനാ റാലിയിൽ അണിചേരാൻ ആഗ്രഹിക്കുന്ന ഡൽഹിയിലെ എല്ലാ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും അവസരമുണ്ടെന്നും എല്ലാവരും പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് പ്രാർത്ഥിക്കുകയും വചനധ്യാനവും ആരാധനയും നടക്കും. വിവരങ്ങൾക്ക്: +91 87872 04977 (പ്രൊഫ.സാജു ഏലിയാസ്)