"അച്ചായാ എല്ലാം സെറ്റ് ആണ്..." ഇനി ആ ശബ്ദം കേൾക്കില്ല 

"അച്ചായാ എല്ലാം സെറ്റ് ആണ്..." ഇനി ആ ശബ്ദം കേൾക്കില്ല 

"അച്ചായാ എല്ലാം സെറ്റ് ആണ്..." ഇനി ആ ശബ്ദം കേൾക്കില്ല 

സ്റ്റെഫിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി അഹമ്മദി പി.വൈ.പി.എ പ്രവർത്തകർ

"അച്ചായാ എല്ലാം സെറ്റ് ആണ്..." സഭയിലെ തന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്ഥതയോടെ ചെയ്തശേഷം സ്റ്റെഫിൻ പറയുന്ന വാക്കുളാണിവ. ഇനി ആ ശബ്ദം കേൾക്കാൻ കഴിയില്ലല്ലോ എന്ന അതീവ ദുഃഖാവസ്ഥയിലാണ് അഹമ്മദി പി.വൈ.പി.എ പ്രവർത്തകർ. 

യുവജന പ്രസ്ഥാനത്തിൻ്റെ പ്രിയപ്പെട്ടവൻ, ഏൽക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസ്ഥതയോടെ ചെയ്യുന്നവൻ, പുഞ്ചിരിയോടെ മാത്രം മറ്റുള്ളവരോട് ഇടപെട്ട കൂട്ടുപ്രവർത്തകൻ, സഭയിലെ നിറസാന്നിധ്യം എന്നിങ്ങനെ ഒട്ടനവധി പര്യായങ്ങളാണ് ഐപിസി അഹമ്മദിയിലെ യുവജന പ്രവർത്തകർ സ്റ്റെഫിനു നൽകുന്നത്. ഇനി ആ കൂട്ടുക്കാരൻ ഇല്ലലോ എന്നോർക്കുമ്പോൾ ദുഃഖം താങ്ങാൻ കഴിയാതെ വിതുമ്പുകയാണ് സഭയിലെ സഹപ്രവർത്തകർ. 

ഐപിസി അഹ്മദി ചർച്ചിൻ്റെ പുത്രിക സഘടനകളുടെ എല്ലാ പ്രോഗ്രാമുകളുടെയും മ്യൂസിക്, സൗണ്ട് ഡിപ്പാർട്ടുമെന്റെകൾ വിശ്വസ്തതയോടെ കൈകാര്യം ചെയ്ത യുവജനപ്രസ്ഥാനതിനു വേണ്ടി ആയുസും ആരോഗ്യവും ആവോളം വിനയോഗിച്ച എല്ലാവര്ക്കും പ്രിയപ്പെട്ട സ്റ്റെഫിന്റെ വിയോഗം ഉണ്ടാക്കിയ നികത്താനാകാത്ത ആഘാതം ഇപ്പോഴും ഉൾകൊള്ളാൻ അഹമ്മദി പി.വൈ.പി.എ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല.

പകരംവയ്ക്കാനാവാത്ത വിടവാണ് സ്റ്റെഫിന്റെ വിയോഗമെന്നും, കീബോർഡും കൈയിൽ പിടിച്ച് സഭയിലേയ്ക്ക് കടന്നുവരുന്ന ചിത്രം ഞങ്ങളുടെ മനസിൽ നിന്നും മായില്ലാ എന്നും സഭയിലെ എല്ലാവരും ഒരു പോലെ പറയുകയാണ്. പ്രിയപെട്ടവനെ ഉയർപ്പിന്റെ പൊൻപുലരിയിൽ കാണാം എന്ന വലിയ പ്രത്യാശയേടെ വിട ചൊല്ലുകയാണ്‌ അഹമ്മദി പി.വൈ.പി.എ പ്രവർത്തകർ...

Advertisemen