വിധവമാരിൽ നിന്നും  അപേക്ഷ ക്ഷണിക്കുന്നു

വിധവമാരിൽ നിന്നും  അപേക്ഷ ക്ഷണിക്കുന്നു

വാർത്ത: ബെൻ റോജർ തൃശൂർ

തൃശൂർ : തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ  സംഘടനയായ വോയ്സ് ഓഫ് ഗോസ്പൽ തൃശൂർ ജില്ലയിൽ ദൈവവേലയിലായിരിക്കുന്ന സുവിശേഷകരായ വിധവമാരിൽ നിന്നും പ്രതിമാസ സഹായത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

തൃശൂർ ജില്ലയിൽ കഴിഞ്ഞ നാളുകളിൽ സുവിശേഷ വേലയിൽ അത്യദ്ധ്വാനം ചെയ്തു നിത്യതയിൽ വിശ്രമിക്കുന്ന ദൈവദാസന്മാരുടെ വിധവകളായ സഹോദരിമാർക്കും ദീർഘകാലം അവിവാഹിതരായി സുവിശേഷ വേലയിൽ സജീവമായിരിക്കുന്ന തൃശൂർ ജില്ലയിലെ സഹോദരിമാർക്കും അപേക്ഷിക്കാം. ആവശ്യമായ രേഖകളോടൊപ്പം മെയ് 10 നുള്ളിൽ അപേക്ഷകൾ അയക്കേണ്ടതാണ്.

അപേക്ഷകൾ പഞ്ചായത്ത് മെമ്പർ / കൗൺസിലർ എന്നിവരുടെ സാക്ഷ്യപത്രം, ലോക്കൽ സഭാ ശുശ്രൂഷകൻ്റെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി, ആധാർ കോപ്പി, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഉണ്ടായിരിക്കണം.

വിവരങ്ങൾക്ക്: 98478 05863, 99474 18408

വിലാസം: വോയ്സ് ഓഫ് ഗോഡ്പൽ, സെമിത്തേരി റോഡ്, മിഷൻ ക്വാർട്ടേഴ്സ് , തൃശൂർ -680 001.