യോശുവ അനീഷിന് സംസ്ഥാന സാമൂഹ്യ ശാസ്ത്ര ടാലെന്റ് സേർച്ചിൽ ബി ഗ്രേഡ്

യോശുവ അനീഷിന് സംസ്ഥാന സാമൂഹ്യ ശാസ്ത്ര ടാലെന്റ് സേർച്ചിൽ ബി ഗ്രേഡ്

കോട്ടയം : പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന സാമൂഹ്യ ശാസ്ത്ര ടാലന്റ് സേർച്ച് മത്സരത്തിൽ ബി ഗ്രേഡ് യോശുവ അനീഷ് ലഭിച്ചു. ഉപ ജില്ല തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കിട്ടിയിരുന്നു. ആയിരത്തിൽ അധികം കുട്ടികൾ ഈ പരീക്ഷ വിവിധ ഘട്ടങ്ങളിലായി എഴുതി.

 സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ കബഡിയിൽ വെള്ളിമെഡൽ ജേതാവ് കൂടിയാണ് യോശുവ അനീഷ്.

കോട്ടയം സിഎംഎസ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിയും, ഐപിസി പാമ്പാടി സെന്ററിൽ പിവൈപിഎ പബ്ലിസിറ്റി കൺവീനറും, മേഖല കമ്മിറ്റി അംഗവുമാണ് യോശുവ അനീഷ്.

 ഐപിസി പാമ്പാടി സെന്ററിലെ പൂതിരി ടാബർനാക്കിൾ സഭ ശുശ്രൂഷകൻ പാസ്റ്റർ അനീഷ് പാമ്പാടിയുടെയും കൊച്ചുമോൾ അനീഷിന്റെയും മകനാണ് യോശുവ അനീഷ്. ഏക സഹോദരൻ യെർമിയ അനീഷ്.