ലഹരി വിരുദ്ധ സന്ദേശ യാത്രയുമായി ഇരിട്ടി താലൂക്ക് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ്

ലഹരി വിരുദ്ധ സന്ദേശ യാത്രയുമായി ഇരിട്ടി താലൂക്ക് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ്

ഇരിട്ടി: ഇരിട്ടി താലൂക്ക് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മാർച്ച്‌ 29 ശനിയാഴ്ച്ച കൂട്ടുപുഴയിൽ നിന്ന് കേളകം വരെ തിന്മയ്ക്കെതിരെ പോരാടാം നന്മയ്ക്കായി അണിചേരാമെന്ന മുദ്രവാക്യവുമായി ലഹരി വിരുദ്ധ സന്ദേശ യാത്രയും സുവിശേഷ പ്രസംഗവും നടത്തി.

കൂട്ടുപുഴയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പാസ്റ്റർ കെ.വി മാത്യൂ അധ്യക്ഷത വഹിച്ചു. ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി.എം ജെയിംസ് ജാഥ ക്യാപ്റ്റനും പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് പ്രസിഡണ്ടുമായ പാസ്റ്റർ ജോമോൻ ജോസഫിന് ഫ്ലാഗ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

എക്സസൈസ് സിവിൽ ഓഫീസർ നെൽസൺ പി. തോമസ് ആശംസകൾ അറിയിച്ചു. ലഹരിക്കെതിരെ ബോധവത്കരണം നടത്തുവാൻ എന്തു കൊണ്ടും യോഗ്യർ പെന്തെകോസ്തു സഭാ വിഭാഗമാണെന്ന് അവർ പ്രസ്താവിച്ചു. തുടർന്ന് നടന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സജി എൻ പി, ഗീരീഷ്, സെബാസ്റ്റ്യൻ, ഷാജി ജോർജ്, ഏ ജെ തോമസ് തുടങ്ങിയവർ സംസാരിച്ചു.

കേളകത്ത് നടന്ന സമാപന സമ്മേളനത്തിൽ കേളകം എക്സൈസ് ഇൻസ്‌പെക്ടർ ആശംസ അറിയിച്ചു സംസാരിച്ചു. ജാഥ ക്യാപ്റ്റൻ പാസ്റ്റർ ജോമോൻ ജോസഫ് മുഖ്യ സന്ദേശം നൽകി. ഇരിട്ടി താലൂക്കിലുള്ള പാസ്റ്റർമാരും യുവജനങ്ങളും ഉൾപ്പടെ നാൽപതോളം ആളുകൾ യാത്രയിൽ പങ്കെടുത്തു. പാസ്റ്റർമാരായ കെ വി മാത്യു, സജി എൻ പി, എ.ഡി തോമസ്, മാത്യു ജോൺ, ഷാജി ജോർജ് എന്നിവർ നേതൃത്വം കൊടുത്തു.