ചെയിൻ പ്രെയർ വാർഷിക കൂട്ടായ്മ സെപ് . 14 ന് 

ചെയിൻ പ്രെയർ വാർഷിക കൂട്ടായ്മ സെപ് . 14 ന് 

ചാലക്കുടി: ഭാരതത്തിന്റെ ആത്‍മീക ഉണർവിനും സുവിശേഷത്തിന്റെ വ്യപ്തിക്കുവേണ്ടിയും ചാലക്കുടി പ്രെയർ ഫെല്ലോഷിപ് നടത്തിവരുന്ന ചെയിൻ പ്രെയറിന്റ വാർഷിക കൂട്ടായ്മ സെപ്റ്റംബർ 14 ശനി വൈകീട്ട് 4 മുതൽ 8.30 വരെ നായരങ്ങാടി GUPS ന് സമീപമുള്ള ദാനിയേൽ ഗ്രൗണ്ടിൽ നടക്കും. ഐപിസി സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. സി. ചാക്കോ ഉദ്ഘാടനം നിർവഹിക്കും.

ഡോ :എബി. പി. മാത്യു (ബീഹാർ ), ഇവാ. ബാബു വൈന്തല എന്നിവർ പ്രസംഗിക്കും. 3:16 ബാൻഡ് കൊച്ചി ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ എൻ. ഡി. ജോൺസൻ, പാസ്റ്റർ കെ. ജെ. മാത്യു എന്നിവർ നേതൃത്വം നൽകും.