കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ് റീബൂട്ട് സെപ്റ്റം. 15 മുതൽ

കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എ  യൂത്ത് ക്യാമ്പ് റീബൂട്ട് സെപ്റ്റം. 15 മുതൽ

മുട്ടുമൺ:  കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ് സെപ്റ്റംബർ 15 മുതൽ 17 വരെ മുട്ടുമണ്ണിലുള്ള ഐ.സി.പി.എഫ് മൗണ്ട് ഒലിവ് റിട്രീറ്റ് സെന്ററിൽ നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ദുരുപദേശങ്ങളും അനാത്മിക പ്രവണതകളും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ  യഥാർത്ഥ ആത്മീയത എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. 

പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ റോയി മാത്യു, ഇവാ. ക്രിസ്റ്റി ആൻഡ്രൂസ്, പാസ്റ്റർ സുനിൽ ലാൽ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. ഇവാ. സുജിത് എം. സുനിൽ, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, ഇവാ. ഡാനിയേൽ ദാസ്, ജീസൺ ജോർജ് എന്നിവരാണ് സംഗീത ശുശ്രൂഷ നിർവഹിക്കും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രീ രജിസ്റ്റർ ചെയ്യുന്ന യുവാക്കൾക്ക് മാത്രമായി പൂർണമായും താമസിച്ചു പങ്കെടുക്കാവുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഇവാ. ജിബു തോമസ് ക്യാമ്പ് ജനറൽ കൺവീനറായും മനു കെ. ജോൺ ജോയിന്റ് കൺവീനറായും പ്രവർത്തിക്കുന്നു.