പ്രശംസനീയം ഈ ജീവകരുണ്യ പ്രവർത്തനങ്ങൾ: പാസ്റ്റർ രാജു പൂവക്കാല

പ്രശംസനീയം ഈ ജീവകരുണ്യ പ്രവർത്തനങ്ങൾ: പാസ്റ്റർ രാജു പൂവക്കാല

തോമസ് ഫിലിപ്പ് - ജോർജ് തോമസ് - ഗുഡ്‌ന്യൂസ് സ്കോളർഷിപ്പ് പദ്ധതി

തിരുവല്ല: പാസ്റ്റർ തോമസ് ഫിലിപ്പിന്റെ കുടുംബവും ഗുഡ്‌ന്യൂസും ചെയ്തുവരുന്ന ജീവകരുണ്യ പ്രവർ ത്തനങ്ങൾ പ്രശംസനീയമെന്ന് ഐപിസി തിരുവല്ല പ്രയർസെന്റർ സീനിയർ പാസ്റ്റർ രാജു പൂവക്കാല പറ ഞ്ഞു. പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാർഥികളെ കണ്ടെത്തി പ്രൊഫഷണൽ കോഴ്സ് പൂർത്തീകരിക്കുവാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി അനേകർക്ക് ആശ്വാസമാണെന്നും പറ ഞ്ഞു. തോമസ് ഫിലിപ്പ് - ജോർജ് തോമസ് - ഗുഡ്‌ന്യൂസ് സ്കോളർ ഷിപ്പ് വിതരണത്തിൽ മുഖ്യസന്ദേ ശം നൽകുകയായിരുന്നു അദ്ദേഹം.

"സുവിശേഷമുന്നേറ്റത്തിലെ സൗമ്യനായ നേതാവ്' മണ്മറഞ്ഞ പാസ്റ്റർ തോമസ് ഫിലിപ്പിന്റെയും അദ്ദേഹത്തിന്റെ മകൻ പരേതനായ ജോർജ് തോമസിന്റെയും ഓർമയ് ക്കായി ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് കു ടുംബാംഗങ്ങൾ ആരംഭിച്ച 'തോമ സ് ഫിലിപ്പ് ജോർജ് തോമസ് സ്കോളർഷിപ്പ് പദ്ധതി'യുടെ 2025 വർഷത്തെ വിതരണം ഒക്ടോബർ 5ന് തിരുവല്ലയിലുള്ള പാസ്റ്റർ തോ മസ് ഫിലിപ്പിന്റെ ഭവനത്തോടു ചേർന്നുള്ള സഭാഹാളിൽ നടന്നു. 

ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എഡി റ്റർ സജി മത്തായി കാതേട്ട് ആമു ഖപ്രഭാഷണം നടത്തി. തിരുവല്ല ഐപിസി പ്രയർ സെന്റർ സീനി യർ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാല മുഖ്യസന്ദേശം നൽകി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോ സഫ് സി. മാത്യു, ന്യൂ ഇന്ത്യ ബൈ ബിൾ ചർച്ച് പ്രസിഡന്റ് പാസ്റ്റർ എൻ.സി. ജോസഫ്, ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ഷിബു മുളങ്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സഹധർമ്മിണി മേ ഴ്സി തോമസിനെ ഗുഡ്‌ന്യൂസ് ആദരിച്ചു.

പാസ്റ്റർ പി.പി. തോമസ്കുട്ടി (ഐപിസി തിയോളജിക്കൽ സെ മിനാരി), പാസ്റ്റർ പി.ടി. മാത്യു (ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെക്രട്ടറി), പാസ്റ്റർ ഷാജി സി.ഡി. (എൻഐബിസി അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), പാസ്റ്റർ മോൻസി മാമ്മൻ (ന്യൂ ഇന്ത്യ ബൈബിൾ സെമി നാരി), ലത ജോൺസൻ (യുസിവൈഎഫ് ട്രഷറർ), പാസ്റ്റർ ഡേവിഡ് എബ്രഹാം, പാസ്റ്റർ ടി.യു. ജോസ് എന്നിവർ ആശം സകൾ അറിയിച്ചു. കുടുംബാംഗം ലിനു സ്റ്റാൻലി നന്ദി പറഞ്ഞു. പാസ്റ്റർ കുഞ്ഞു കുട്ടി ആരംഭപ്രാർഥനയും പാസ്റ്റർ കെ.കെ. ഫിലിപ്പ് സമാപന പ്രാർഥനയും നടത്തി. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എ ക്സിക്യൂട്ടീവ് സെക്രട്ടറി സന്ദീപ് വിളമ്പു കണ്ടം പരിപാടികൾ നിയന്ത്രിച്ചു.

കേരളത്തിലെ പ്രസിദ്ധമായ വേദപഠന ശാലകളിലൊന്നായ പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി സ്ഥാപകരിൽ ഒ രാളായ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ ദർ ശനഫലമായാണ് കേരളത്തിലെ മുൻനിര പെന്തെക്കോസ്തു പ്രസ്ഥാനങ്ങളിലൊന്നായി വളർന്ന ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് പിറവി കൊണ്ടത്. പെന്തെക്കോസ്തു ഐ ക്യത്തിനായി നിലകൊണ്ട അദ്ദേഹത്തിന്റെ ഉത്സാഹമാണ് കേരള പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് എന്ന ഉപദേശൈക്യമുള്ള സ ഭാസംഘടനകളുടെ കൂട്ടായ്മ.

സഹോദരിമാരുടെ ആത്മീയ വളർച്ചയ്ക്കും സുവിശേഷീകരണത്തിനും നിരവധി സംഭാ വനകൾ നൽകിയ യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ്പ് എന്ന സംഘടനയുടെ ആരംഭത്തിനു കാരണമായിത്തീർന്നത് പാസ്റ്റർ തോമസ് ഫിലിപ്പിൻ്റെ ദീർഘവീക്ഷണവും സമർപ്പണവും ഹൃദയത്തിൽ അണയാത്ത പാസ്റ്റർ സുവിശേഷാത്മാവുമായിരുന്നു. തോമസ് ഫിലിപ്പിൻ്റെ സഹധർമിണി മേഴ് സി തോമസിൻ്റെയും മക്കളുടെയും ആഗ്ര ഹപ്രകാരമാണ് 2024 മുതൽ സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.

Advt.