പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെൻ്റർ കൺവൻഷൻ ഫെബ്രു. 22 ഇന്ന് മുതൽ 

പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെൻ്റർ കൺവൻഷൻ ഫെബ്രു. 22 ഇന്ന് മുതൽ 

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ  കോട്ടയം സെൻ്റർ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും  ഫെബ്രുവരി 22 ഇന്ന് മുതൽ 25 വരെ നാഗമ്പടം റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും  വൈകിട്ട് 5.45 മുതൽ  ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവയും  വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് മൂന്നിനും  രാത്രി 10 നും കാത്തിരിപ്പ് യോഗം , ശനിയാഴ്ച വൈകിട്ട് 3 ന് പ്രത്യേക യുവജന സമ്മേളനവും നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

 സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കോട്ടയം  സെൻ്ററിൻ്റെ ചുമതലയിലുള്ള 32 പ്രാദേശിക സഭകളിലെ  ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. 
കോട്ടയം സെൻ്റർ പാസ്റ്റർ റ്റി.ഒ.തോമസ് വൈദ്യൻ, അസി.സെൻ്റർ പാസ്റ്റർ പി.എം.സാബുവും  സഹ ശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകും.