ഐപിസി നേര്യമംഗലം സെൻ്റർ കൺവെൻഷൻ ജനു. 23 ഇന്ന് മുതൽ
നേര്യമംഗലം: ഐപിസി നേര്യമംഗലം സെൻ്റർ കൺവെൻഷൻ ജനു. 23 ഇന്ന് മുതൽ 26 വരെ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യു ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി, ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച സെൻ്ററിൻ്റെ സംയുകത ആരാധനയിൽ പാസ്റ്റർ ജെയിസ് വർഗ്ഗീസ് ഡാളസ് മുഖ്യ സന്ദേശം നൽകും.
ശനിയാഴ്ച രാവിലെ നടക്കുന്ന വിമൺസ് ഫെലോഷിപ്പ് മീറ്റിംഗിൽ സിസ്റ്റർ ജെസ്സി ജോയി പ്രസംഗിക്കും. ശനി ഉച്ച കഴിഞ്ഞ് നടക്കുന്ന സണ്ടേസ്കൂൾ പിവൈപിഎ സംയുക്ത വാർഷികത്തിൽ പാസ്റ്റർ ഡിനോ എം. ഡേവിഡ് പ്രസംഗിക്കും. സുവി കെ.പി രാജൻ നയിക്കുന്ന ബേർശേബ ഗോസ്പൽ വോയ്സ് കോട്ടയം സംഗീത ശുശ്രൂഷയ്ക് നേതൃത്വം നൽകും.
സെൻ്റർ സെക്രട്ടറി പാസ്റ്റർ വത്സൻ പീറ്റർ, പബ്ളിസിറ്റി കൺവീനർ പാസ്റ്റർ ഷാജി ജോസഫ്, സ്റ്റേറ്റ് കൗൺസിലംഗം ജോബി ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നല്കും.
Advertisement





























