കോവളത്ത് ഏകദിന സെമിനാർ സെപ്.5 ന്
കട്ടാക്കട: ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ച് [ FGIC ] തിരുവനന്തപുരം സെന്റർ ഏകദിന സെമിനാർ സെപ്തംബർ 5-ന് രാവിലെ 8.30 മുതൽ കോവളം ആനിമേഷൻ സെന്ററിൽ നടക്കും. പാസ്റ്റർ ജോസ് എബ്രഹാം (സെന്റർ പാസ്റ്റർ ) പാസ്റ്റർ ഏ.ഇ ഈപ്പച്ചൻ (സെന്റർ സെക്രട്ടറി) എന്നിവർ അദ്ധ്യക്ഷത വഹിക്കും. റവ.സാം നൈനാൻ (USA), റെഫീന നൈനാൻ USA എന്നിവർ ക്ലാസ്സുകൾ നയിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും പാസ്റ്റർമാരായ സുമേഷ് വി.റ്റി , സാജു ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ ഷാജി കുമ്പളപ്പള്ളിൽ



