ആർട്ടിസ്റ്റ് സ്കൂൾ കലാകാര പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: വിഷൻ ഓഫ് ലൈഫ്, തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ കലാരംഗത്ത് പ്രവർത്തിക്കുന്നവരെയും പ്രവർത്തിച്ചിട്ടുള്ളവരെയും ഏകോപിപ്പിച്ചുകൊണ്ട് 'ആർട്ടിസ്റ്റ് സ്കൂൾ കലാകാര പ്രാർത്ഥനാ കൂട്ടായ്മ' സംഘടിപ്പിക്കുന്നു. കലാരംഗത്തുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമായാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്.
എല്ലാ ബുധനാഴ്ചയും രാത്രി 9 മുതൽ 10 വരെ ഗൂഗിൾ മീറ്റ് വഴിയാണ് പ്രാർത്ഥനാ കൂട്ടായ്മ നടക്കുന്നത്. സംഗീതം, നാടകം, സിനിമ, ടെലിഫിലിം, പപ്പറ്റ് ഷോ, തെരുവ് നാടകം, കഥാപ്രസംഗം, മാജിക് തുടങ്ങിയ വിവിധ കലാമേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ മീറ്റിംഗിൽ പങ്കാളികളാകാം.
ഗൂഗിൾ മീറ്റിംഗിൽ പങ്കെടുക്കാനുള്ള ലിങ്കിനായി 9495376534 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
Google Meet ആപ്പിലൂടെ മീറ്റിംഗിൽ ചേരാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
https://meet.google.com/crb-dbic-vdq
അല്ലെങ്കിൽ Meet തുറന്ന് ഈ കോഡ് നൽകുക: crb-dbic-vdq
Advertisement







































































