ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന്
കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന് ശനിയാഴ്ച രാവിലെ 9.30 ഐപിസി എബനേസർ കാരിക്കാമറ്റം സഭയിൽ നടക്കും.
സിസ്റ്റർ സുജ അനീഷ് മുഖ്യസന്ദേശം നൽകും.
കോട്ടയം സോണിലെ എല്ലാ സഭകളിൽ നിന്നും ഭാരവാഹികളും വിശ്വാസികളും പങ്കെടുക്കും.
സോണൽ ഭാരവാഹികളായ സൂസൻ എം. ചെറിയാൻ ( പ്രസിഡൻ്റ്), മേഴ്സി ബിജു (വൈസ് പ്രസിഡൻ്റ്), ജിനി ജോസ് (സെക്രട്ടറി), ലില്ലികുട്ടി ബേബി ( ജോ. സെക്രട്ടറി), ആശ തോമസ് (ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.

