ഐപിസി യുഎഇ റീജിയൻ: റിവൈവ് 2025 ജൂൺ 23 മുതൽ
ഷാർജ : ഐപിസി യുഎഇ റീജിയൻ ഒരുക്കുന്ന റിവൈവ് 2025 ഉണർവ്വ് യോഗം ജൂൺ 23 , തിങ്കൾ മുതൽ 25 ബുധൻ വരെ ഐപിസി വർഷിപ് സെന്റർ മെയിൻ ഹാളിൽ വൈകിട്ട് 8 മുതൽ 10 വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ ഉപയോഗപ്പെടുന്ന ദൈവ ദാസന്മാർ പ്രസംഗിക്കും. റീജിയനിലെ അംഗത്വ സഭകളിലെ ക്വയർ അംഗങ്ങൾ ആരാധനയ്ക്ക് നേത്യത്വം നൽകും. റീജിയൻ ജനറൽ എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ ക്യമീകരണങ്ങൾ ചെയ്തുപോരുന്നു. കൂടുതൽ വിവരങ്ങൾക്ക് റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാനെ ബന്ധപ്പെടുക +971 50 200 1869
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്
Advertisement





















































