കേരളത്തിനായി പ്രാർത്ഥിക്കാം: ഓൺലൈനിൽ ഏപ്രിൽ 12 ന്

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന കേരളത്തിനായി പ്രാർത്ഥിക്കാം ഉപവാസവും പ്രാർത്ഥനയും ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 6 മുതൽ രാത്രി 8 വരെ (ഇന്ത്യൻ സമയം ) നടക്കും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കും, അക്രമങ്ങൾക്കും, ആത്മഹത്യകൾക്കും, കൊലപാതകങ്ങൾക്കും, ലഹരിക്കും എതിരെ കേരളത്തിലെ 14 ജില്ലക്കു വേണ്ടിയും ഒരുമണിക്കൂർ വീതം 14 മണിക്കൂർ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ദൈവജനം ഒരുമിച്ചു കേരളത്തിന്റെ വിടുതലിനും സമാധാനത്തിനും പ്രത്യേകിച്ചു യുവതലമുറക്കായും ഉപവസിച്ചു പ്രാർത്ഥിക്കുന്നു.
കേരളത്തിനു വേണ്ടിയും ( Pray for Kerala ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ.പി.ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ