ഐപിസി റാന്നി ഈസ്റ്റ് സെന്റർ കൺവെൻഷൻ ഏപ്രിൽ 5 ഇന്നു മുതൽ

ഐപിസി റാന്നി ഈസ്റ്റ് സെന്റർ കൺവെൻഷൻ ഏപ്രിൽ 5  ഇന്നു  മുതൽ

റാന്നി: ഐപിസി റാന്നി ഈസ്റ്റ് സെന്റർ  102 - മത് കൺവെൻഷൻ ഏപ്രിൽ 5 ഞായർ മുതൽ 12 ഞായർ വരെ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപമുള്ള പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. 

ഏപ്രിൽ 5 ഞായർ വൈകിട്ട് 5.30 ന് സുപ്രസിദ്ധ ഗായകൻ ബിനോയ്‌ ചാക്കോ നയിക്കുന്ന ഗാനസന്ധ്യയോടെ ആരംഭിക്കുന്ന കൺവൻഷൻ ഐപിസി ജനറൽ പ്രസിഡന്റ്‌ റവ. ഡോ. റ്റി. വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര റാന്നി) അധ്യക്ഷത വഹിക്കും. 

 തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരയ സി. സി. എബ്രഹാം, ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്,  ഡോ. ഷിബു കെ. മാത്യു, ഡോക്ടർ സുമ (റ്റി എം. എം. ഹോസ്പിറ്റൽ ), പാസ്റ്റർമാരായ ബേബി ജോൺസൻ, ജിതിൻ മാവേലിക്കര, സാം മാത്യു, ബിജു സി. എക്സ്. ബിന്നി ജോൺ, ഷിബു മാത്യു, ജോൺസൻ കുണ്ടറ, ജോ തോമസ് ബാംഗ്ലൂർ, സാം കുമരകം എന്നിവർ പ്രസംഗിക്കും. 

ലോർഡ്സൺ ആന്റണി, ഇമ്മാനുവൽ കെ. ബി., സ്റ്റാൻലി എബ്രഹാം എന്നിവർ അതിഥിഗായകരായും, റോബിൻ ജോസഫ് നയിക്കുന്ന സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പകൽ യോഗങ്ങൾ രാവിലെ 9:00 മണി മുതൽ 12 വരെയും, രാത്രി യോഗങ്ങൾ വൈകുന്നേരം 5:30 മുതൽ 9 വരെയും ആണ്. 

ഏപ്രിൽ 12 ഞായർ രാവിലെ 8 ന് പാസ്റ്റർ എബി പി. സാമൂവേലിന്റെ അധ്യക്ഷതയിൽ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും ഉണ്ട്. തുടർന്ന് പാസ്റ്റർ തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ സമാപന സന്ദേശത്തോടുകൂടെ കൺവെൻഷൻ സമാപിക്കും.

കൺവെൻഷന്റെ ഒരുക്കങ്ങൾക്കായി പാസ്റ്റർ സന്തോഷ്‌ മേമനയുടെ നേതൃത്വത്തിൽ നൂറ് പേരുടെ സ്വാഗതസംഘം പ്രവർത്തിക്കുന്നു.

വാർത്ത: ജോസി പ്ലാത്താനത്ത്

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement