മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യു.കെ. നാഷണൽ കോൺഫറൻസ്സ് സൗതാംപ്റ്റണിൽ 

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യു.കെ. നാഷണൽ കോൺഫറൻസ്സ് സൗതാംപ്റ്റണിൽ 

യു.കെ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യു. കെ. യുടെ 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ ഏപ്രിൽ 3 മുതൽ 5 വരെ നടക്കും. എം.പി.എ. യുകെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും.  പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര, ബിജി സിസിൽ ചീരൻ എന്നിവർ പ്രസംഗിക്കും., ഡോ. ബ്ലസൻ മേമന ആരാധനകൾക്ക് നേതൃത്വം നൽകും. ഏപ്രിൽ 3 വെള്ളിയാഴിച്ച രാവിലെ 10 മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് പാസ്റ്റർ പി സി സേവ്യർ , സെക്രട്ടറി പാസ്റ്റർ ജിനു മാത്യു , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു നേതൃത്വം നൽകും.  

Advertisement