ഐപിസി സൗദി റിവൈവൽ ഗോസ്പൽ സെൻ്റർ ഉപവാസ പ്രാർത്ഥനയും ബൈബിൾ ക്ലാസും നവം.20 മുതൽ
കൊച്ചി: ഐപിസി റിവൈവൽ ഗോസ്പൽ സെൻ്റർ സൗദി സഭയുടെ ആഭിമുഖ്യത്തിൽ നവം.20 വ്യാഴം മുതൽ 30 ഞായർ വരെ ഐപിസി സൗദി ഹാളിൽ ഉപവാസ പ്രാർഥന നടക്കും.
ദിവസവും രാവിലെ 10.30നും വൈകിട്ട് 6.30നും നടക്കുന്ന ഉപവാസ പ്രാർഥനയിൽ
പാസ്റ്റർമാരായ ജോൺസൺ കാലയിൽ, പി.സി.ചാക്കോ റാന്നി, അനീഷ് കാവാലം, സുഭാഷ് കുമരകം, സാം മാത്യു, വർഗീസ് ബേബി, റ്റി.ഡി. ബാബു, എം.ജെ. ഡൊമിനിക്ക്, കെ.സി.ശാമുവേൽ, കെ.ഒ.തോമസ് എന്നിവർ ദൈവവചനം പ്രസംഗിക്കും.
നവം.21 മുതൽ 23 വരെ വൈകിട്ട് 6.30 മുതൽ "ക്രിസ്തുവിൻ്റെ മടങ്ങിവരവ് "എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ കെ. ഓ.തോമസ് (തൃശൂർ) ബൈബിൾ ക്ലാസ് എടുക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .

