700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം  

700 വേദ വാക്യങ്ങൾ മന:പാഠമെഴുതി;  കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം   

ലോസ് എയ്ഞ്ചൽസ്‌ : ഹെബ്രോൻ ഐപിസി ലോസ് എയ്ഞ്ചേൽസ്‌ അംഗമായ കെവിൻ മാത്യു സൺ‌ഡേ സ്കൂൾ ടാലെന്റ്റ് ടെസ്റ്റിൽ 700 ൽ പരം വാക്യങ്ങൾ മനഃപാഠമായി എഴുതി ഒന്നാം സ്ഥാനത്തിന് അർഹനായി. 'സദൃശ്യ വാക്യങ്ങൾ ' മുഴുവനായും ഈ സമ്മർ വെക്കേഷനിൽ മനഃപാഠമാക്കിയ കെവിൻ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ്.

ലിജോ മാത്യു - ജോയ്‌സ് മാത്യു ദമ്പതികളുടെ മകനായ കെവിൻ ആത്‌മീയ കാര്യങ്ങളിലും പഠനത്തിലും ഒരുപോലെ മികവ് പുലർത്തുന്നു.

ഐപിസി സീനിയർ പാസ്റ്ററും പുതുപ്പളളി സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ പി.എ മാത്യുവിന്റെ കൊച്ചുമകനാണ് കെവിൻ മാത്യു.