എഐസിസി - യുകെ: ഫാമിലി കോൺഫ്രൻസ് ഒക്ടോ. 24 മുതൽ
വാർത്ത: ജെറിൻ ഒറ്റത്തെങ്ങിൽ
പ്രെസ്റ്റൺ(ഇംഗ്ലണ്ട്): അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസ് യുകെയുടെ 22 മത് ഫാമിലി കോൺഫ്രൻസ് ഒക്ടോബർ 24 മുതൽ 26 ഞായർ വരെ പ്രെസ്റ്റൺ ചാർണോക്ക് റിച്ചാർഡിലെ പാർക്ക് ഹാൾ റോഡിൽ (PR7 5LP) നടക്കും.
‘നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുക്കിക്കൊൾക' എന്നതാണ് ഫാമിലി കോൺഫ്രൻസിന്റെ ചിന്താവിഷയം. പാസ്റ്റർ ഫെയ്‌ത്ത് ബ്ലെസ്സൺ, ഡോ എയ്ഞ്ചൽ എൽസ വർഗീസ് എന്നിവർ പ്രസംഗിക്കും. എഐസിസി ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്‌റ്റർ ജോൺസൺ ജോൺ (പ്രസിഡന്റ്), പാസ്‌റ്റർ കുഞ്ഞുമോൻ ജോർജ് (സെക്രട്ടറി), ഐജു മാണി ഏലിയാസ് (ട്രഷറർ), ബൈജു തോമസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരും മറ്റ് ശുശ്രൂഷകരും കോൺഫ്രൻസ് നേതൃത്വം നൽകും.

